ബർലിൻ: കൊറോണവൈറസിനെതിരായ പ്രതിരോധ മരുന്ന വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് ജർമൻ സർക്കാർ 750 മില്യൻ യൂറോ അനുവദിച്ചു. ഗവേഷണത്തിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, മരുന്നിന്റെ വാണിജ്യ ഉത്പാദനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് തുക.
മരുന്ന് വികസിപ്പിച്ചെടുത്താൽ ഒട്ടും വൈകാതെ തന്നെ വലിയ തോതിലുള്ള ഉത്പാദനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനാലാണ് ഗവേഷണ ഘട്ടത്തിൽ തന്നെ ഉത്പാദനത്തിനുള്ള ഫണ്ട് കൂടി അനുവദിച്ചിരിക്കുന്നത്.
ലോകം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതിന് വാക്സിൻ അനിവാര്യമാണെന്ന് ജർമനിയുടെ ഗവേഷണ വകുപ്പ് മന്ത്രി അഞ്ജ കാർലിസെക് അഭിപ്രായപ്പെട്ടു. അതേസമയം, അടുത്ത വർഷം പകുതിക്കു മുൻപ് വാക്സിൻ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നു താൻ കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കൊറോണ വാക്സിൻ ഗവേഷണത്തിന് ജർമനി 750 മില്യൻ യൂറോ അനുവദിച്ചു
11:36 PM May 12, 2020 | Deepika.com