കോട്ടയം: ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നിർദ്ദേശാനുസരണം ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ക്നാനായ പ്രവാസി ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി.
അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി. പ്രസിഡന്റ് തന്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെസിസി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാക്കുന്ന ക്നാനായ പ്രവാസി ഹെൽപ്പ് ഡെസ്ക്കിലേക്ക് knanayapravasihelpdesk@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 9048568000 എന്ന ഫോണ്‍ നന്പരിലും ബന്ധപ്പെടാവുന്നതാണ്. കൂടാതെ കോട്ടയം അതിരൂപതാ വെബ്സൈറ്റായwww.kottayamad.org ൽ പ്രവാസികൾക്കായി ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങൾ കണ്ടെത്തി സർക്കാർ, സന്നദ്ധസംഘടനകൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ക്നാനായ സമുദായ പ്രമുഖർ, സേവന സന്നദ്ധർ എന്നിവരുമായി ബന്ധപ്പെടുത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനാണ് ഹെൽപ്പ് ഡെസ്ക്ക് ലക്ഷ്യമിടുന്നത്. കോട്ടയം അതിരൂപതാ മീഡിയ കമ്മീഷൻ ഓഫീസിനോട് ചേർന്നാണ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുന്നത്.
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവാസി ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി
10:18 PM May 12, 2020 | Deepika.com