ബർലിൻ: കൊറോണവൈറസിന് മനുഷ്യരുടെ കണ്ണുകളിലൂടെയും ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് ഗവേഷകർ. കണ്ണിലെ കോശങ്ങൾ വൈറസുകൾ കയറിയിരിക്കാൻ സാധ്യത കൂടുതലുള്ള സ്ഥലമാണെന്നും കണ്ടെത്തൽ.
എസിഇ 2 റിസപ്റ്ററുകൾ വഴിയാണ് കൊറോണവൈറസ് മനുഷ്യ കോശങ്ങളിലേക്കു പ്രവേശിക്കുന്നത്. കോശങ്ങളുടെ കവാടമെന്നാണ് എസിഇ2 വിശേഷിപ്പിക്കപ്പെടുന്നതു തന്നെ. കണ്ണിലെ കോശങ്ങളിൽ ഈ കവാടത്തിലൂടെയുള്ള പ്രവേശനം വൈറസുകൾക്ക് താരതമ്യേന കൂടുതൽ എളുപ്പമാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്.
വൈറസ് അടങ്ങിയ സ്രവങ്ങൾ എന്തെങ്കിലും കണ്ണിൽ പതിച്ചാൽ അവിടെനിന്നു വൈറസ് ശരീരത്തിലേക്കു കടക്കാൻ സാധ്യത കൂടുതലാണ്. വൈറസ് ബാധയേറ്റ ചില ആളുകൾക്ക് ചെങ്കണ്ണിന്േറതു പോലുള്ള ലക്ഷണങ്ങൾ നേരത്തെ ശ്രദ്ധയിൽപ്പെട്ടതിനും ഇതോടെ വിശദീകരണമാകുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോവിഡ് വൈറസിന് കണ്ണിലൂടെയും മനുഷ്യശരീരത്തിൽ പ്രവേശിക്കാം
10:05 PM May 11, 2020 | Deepika.com