+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശക്കുന്നവർക്ക് ഭക്ഷണം നൽകി ഫരീദാബാദ് രൂപതയുടെ ഇടയൻ

ന്യൂഡൽഹി: കോവിഡ് രോഗബാധ മൂലം നാൽപത് ദിവസത്തിലധികമായി രാജ്യമൊട്ടാകെ ലോക്ക് ഡൗൺ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ സാധിക്കാത്തതു മൂലം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യ
വിശക്കുന്നവർക്ക് ഭക്ഷണം നൽകി ഫരീദാബാദ് രൂപതയുടെ ഇടയൻ
ന്യൂഡൽഹി: കോവിഡ് രോഗബാധ മൂലം നാൽപത് ദിവസത്തിലധികമായി രാജ്യമൊട്ടാകെ ലോക്ക് ഡൗൺ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ സാധിക്കാത്തതു മൂലം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള സെന്‍റ് മറിയം ത്രേസ്യ ബുരാഡി ഇടവകയുടെ സംരംഭത്തിന് ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുരിയാക്കോസ് ഭരണി കുളങ്ങര നേതൃത്വം നൽകി.

രൂപതയുടെ സാമൂഹ്യ സേവന സംഘടനയും വിവിധ ഇടവകകളും സംഘടനകളും ഭക്ഷണ വിതരണം ഭക്ഷണസാധനങ്ങളുടെ വിതരണം സുരക്ഷാ കിറ്റുകളുടെയും സാനിറ്ററി കിറ്റുകളുടെ വിതരണം തുടങ്ങി ധാരാളം സേവനങ്ങൾ ചെയ്തു വരുന്നു. ലോക്ക് ഡൗൺ നീളുന്ന പശ്ചാത്തലത്തിൽ ധാരാളം ജനങ്ങൾ പട്ടിണിക്ക് ഇരകളാകുന്നുണ്ട്. അവർക്ക് സഹായം നൽകുന്ന സംരംഭങ്ങൾ വിവിധ ഇടവകകളും സംഘടനകളും കൂടുതൽ ഊർജസ്വലമായി തുടരണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്