+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാമാരിയിൽ പ്രാർഥന ഗീതവുമായി വിവിധ രാജ്യങ്ങളിലെ നഴ്സുമാർ

ആതുര ശുശ്രൂഷകർക്ക് പ്രാർഥനകളും അഭിനന്ദങ്ങളും അറിയിച്ച് ഒരു വൈദികനും ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരും ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.ലോകമെങ്ങും നാശം വിതച്ചു മുന്നേറിക
മഹാമാരിയിൽ പ്രാർഥന ഗീതവുമായി വിവിധ രാജ്യങ്ങളിലെ നഴ്സുമാർ
ആതുര ശുശ്രൂഷകർക്ക് പ്രാർഥനകളും അഭിനന്ദങ്ങളും അറിയിച്ച് ഒരു വൈദികനും ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരും ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

ലോകമെങ്ങും നാശം വിതച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനും ഉന്മൂല നാശം ചെയ്യുവാനും സ്വന്തം ജീവൻ പോലും തൃണവത്കരിച്ചു കൊണ്ട് ആതുര ശുശ്രുഷ രംഗത്തു സേവനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ ദൈവ മക്കൾക്കും ഒരു കൃതജ്ഞതാഗാനമായി സമർപ്പിച്ചുകൊണ്ട് ഫാ. മാത്യു കിഴക്കേചിറയുടെ നേതൃത്വത്തിൽ പുനരാവിഷ്കരിച്ച ഈ പ്രാർഥന ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.

ക്രൈസ്തവ പാരമ്പര്യത്തിൽ നിലനിന്നിരുന്ന ഈ പ്രാർഥന, ആദ്യമായി ഗാനരൂപത്തിൽ പുറത്തിറക്കിയത് ഫാ. ഷാജി തുന്പേചിറയിൽ ആണ്.

അതിജീവനത്തിന്‍റെ ഈ നാളുകളിൽ, ദൈവത്തോട് കൂടുതൽ അടുക്കുവാനും പ്രാർഥനയിലൂടെ ഈ വിപത്തിനെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുവാനും എല്ലാവരെയും ഓർമപെടുത്തുകയാണ് ഈ മനോഹര ഗാനം.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്