+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രത്യേക ട്രെയിൻ വേണം: കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഡിഎംഎ നിവേദനം നൽകി

ന്യൂ ഡൽഹി: യാത്രാനുമതിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 29ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ ഓടിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന
പ്രത്യേക ട്രെയിൻ വേണം: കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഡിഎംഎ നിവേദനം നൽകി
ന്യൂ ഡൽഹി: യാത്രാനുമതിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 29-ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ ഓടിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി.

യാത്രാനുമതിക്കായി ഇതിനോടകം ആയിരത്തിൽപരം മലയാളികൾ നോർക്കയിൽ പേരു രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്രത്യേക ട്രയിൻ അനുവദിച്ചാൽ യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ഉചിതമായ ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ യാതന അനുഭവിക്കുന്ന ഡൽഹി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗർഭിണികളായ സ്ത്രീകൾക്കും വിദ്യാർഥികൾക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങളോടൊപ്പം എത്തിച്ചേരുവാൻ സാധിക്കുമെന്നും നിവേദനത്തിൽ പറയുന്നു.

പ്രസിഡന്‍റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി സി ചന്ദ്രൻ എന്നിവരാണ് നിവേദനത്തിൽ ഒപ്പു വച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രവാസി കാര്യ മന്ത്രി വി. മുരളീധരനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി കേരളാ ഹൗസ് റസിഡന്‍റ് കമ്മീഷണർക്കും നിവേദനത്തിന്‍റെ പകർപ്പ് അയച്ചതായി ഡിഎംഎ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി