+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി ഡൽഹി പ്രൊവിൻസ് ഡൽഹിയിലും പരിസരത്തും "ഒരു നേരത്തെ ആഹാരം' പദ്ധതി തുടരുന്നു

ന്യൂഡൽഹി: വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ടു വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് "ഒരു നേരത്തെ ആഹാരം' പദ്ധതിയുടെ ഭാഗമായി രണ്ടാം ദിവസമായ ഏപ്രിൽ 17 ന് 1,000 ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ലോ
ഡബ്ല്യുഎംസി ഡൽഹി പ്രൊവിൻസ് ഡൽഹിയിലും പരിസരത്തും
ന്യൂഡൽഹി: വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ടു വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് "ഒരു നേരത്തെ ആഹാരം' പദ്ധതിയുടെ ഭാഗമായി രണ്ടാം ദിവസമായ ഏപ്രിൽ 17 ന് 1,000 ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

ലോക്ക് ഡൗണ്‍ വീണ്ടും തുടരുന്നതിനാൽ നിരവധി ദിവസവേതനക്കാര്‍ പട്ടിണിയിലായിരിക്കുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന ശക്കുർ ബസ്തി, കാശ്മീരി ഗേറ്റ്, ശാന്തിവൻ, രാജ്ഘട്ട്, ഹനുമാൻ മന്ദിർ തുടങ്ങിയ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നകഴിയുന്നവർക്കാണ് ഭക്ഷണ പൊതികൾ വിതരണം ചെയ്തത്‌.

ഡബ്ല്യുഎംസി യുടെ ഉപദേശക സമതി അംഗമായ ഡോ. ലില്ലി ജോർജ് ആണ് ഭക്ഷണപൊതികൾ സ്പോൺസർ ചെയ്തത്.

ഫാ. പയസ് മലേകണ്ടത്തിൽ, ഫാ. മാത്യു, സിസ്റ്റെർസ് ഓഫ് ദ ഹോളി ക്രോസ്സ് കോൺഗ്രിഗേഷനിലെ സിസ്റ്റർ റാണി, ആർ കെ പുരം സെന്‍റ് പീറ്റേഴ്സ് ചർച് പിതൃവേദിയും പ്രചോദന സോഷ്യൽ സർവീസ് സൊസൈറ്റിയും, ബന്ധുവ മുക്തി മോർച്ച അംഗങ്ങളും ചേർന്നാണ് ഭക്ഷണപൊതികൾ അർഹതപ്പെട്ടവരിൽ എത്തിക്കുന്നത്. ജസ്റ്റീസ് കുര്യൻ ജോസഫ് ഡബ്ല്യുഎംസിയുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു.

കൊറോണ മഹാമാരിയോട് അക്ഷരാർഥത്തിൽ യുദ്ധം ചെയ്യുന്ന മെഡിക്കൽ സ്റ്റാഫിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ ഡൽഹി പോലീസിലെ മലയാളികളായ പോലീസ് ഉദ്യോഗസ്ഥരെയും വിവിധ ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സിംഗ് മേധാവികളെയും ചേർത്തുകൊണ്ട് "കോവിഡ് 19 പോലീസ് മെഡ് സ്റ്റാഫ്"* എന്ന കൂട്ടായ്മ രൂപീകരിക്കുകയും, മെഡിക്കൽ സ്റ്റാഫിന്‍റെ ആവശ്യങ്ങളിൽ താമസം വിനാ ഇടപെട്ടുകൊണ്ട് നിരന്തരമായ പ്രശ്ന പരിഹാരം സാധിക്കുന്നു. ഈ ഗ്രൂപ്പിന്‍റെ പ്രധാന ഉദ്ദേശം പോലീസും മെഡിക്കൽ സ്റ്റാഫും കൊറോണ മഹാമാരിയെ ചെറുത്തു നിൽക്കുന്നതിന് അത്യന്താപേക്ഷിതവും പരസ്പരപൂരകവുമായ ഘടകമാണ് എന്നുള്ള വസ്തുത മനസിലാക്കി ഒരുമയോടെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുക എന്നതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ മെഡിക്കൽ സ്റ്റാഫിന് പോലീസ് നൽകുന്ന സഹായം അവരുടെ മനോബലം കൂട്ടുവാൻ സാധിക്കുന്നു. ബ്ലഡ് ഡൊണേഴ്സ് കേരളാ, ഡൽഹി ചാപ്റ്ററുമായി ചേർന്നുകൊണ്ട് എയിംസിൽ ചികിത്സയിൽ കഴിയുന്ന ഷാലു എന്ന 18 കാരിക്ക് രക്തദാനം നൽകി. ആവശ്യമനുസരിച്ചു നാനാവിധമായ സന്നദ്ധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്