+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരിദാബാദ് രൂപതയിൽ പ്രാർഥന യഞ്ജം നടത്തി

ന്യൂഡൽഹി: കോവിസ് ബാധയുടെ പശ്ചാത്തലത്തിൽ അതിനെ ചെറുക്കുന്നതിനായി ദിനരാത്രം അധ്വാനിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്ന പോലീസുകാർ, സിവിൽ ഉദ്യോഗസ്ഥർ, കുട്ടികൾ, അധ്യാപകർ എന്നിവർക്കായി ഫരിദാബാദ് രൂപതയിൽ പ്
ഫരിദാബാദ് രൂപതയിൽ പ്രാർഥന യഞ്ജം നടത്തി
ന്യൂഡൽഹി: കോവിസ് ബാധയുടെ പശ്ചാത്തലത്തിൽ അതിനെ ചെറുക്കുന്നതിനായി ദിനരാത്രം അധ്വാനിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്ന പോലീസുകാർ, സിവിൽ ഉദ്യോഗസ്ഥർ, കുട്ടികൾ, അധ്യാപകർ എന്നിവർക്കായി ഫരിദാബാദ് രൂപതയിൽ പ്രാർഥന യഞ്ജം നടത്തി.

ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രാർഥന യഞ്ജത്തിന് നേതൃത്വം നൽകി.‌കോവിസ് ബാധയുടെ സാഹചര്യത്തിൽ ദേവാലയങ്ങൾ അടച്ചിട്ടിരിക്കുന്നതുമൂലം കുമ്പസാരിക്കാനുള്ള അവസരം വിശ്വാസികൾക്ക് ലഭിക്കാത്തതുകൊണ്ട് പ്രത്യേകമായ അനുതാപ ശുശ്രൂഷയും ഓൺലൈനായി അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ മാർ ഭരണികുളങ്ങര നടത്തി.

പെസഹാ ദിനമായ ഏപ്രിൽ 9 നു രാവിലെ 7 ന് ആർച്ച്ബിഷപ് ദിവ്യബലി അർപ്പിക്കും. ഇതിന്‍റെ തത്സമയ സംപ്രേഷണം "ട്രൂത്ത് ടൈഡിങ്ങ്സ് " എന്ന യുട്യൂബ് ചാനലിൽ ലഭ്യമാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്