വൈറസ് വ്യാപനം നിയന്ത്രണവിധേയം: നോർവേ

09:57 PM Apr 07, 2020 | Deepika.com
ഓസ്ളോ: രാജ്യത്ത് കൊറോണവൈറസിന്‍റെ വ്യാപനം നിയന്ത്രണാധീനമായിക്കഴിഞ്ഞെന്ന് നോർവീജിയൻ സർക്കാർ അവകാശപ്പെട്ടു. ദിവസേന പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 0.7 ശതമാനമായി കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം.

മാർച്ച് മധ്യത്തോടെ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്പോൾ രണ്ടര ശതമാനമായിരുന്നു വൈറസ് വ്യാപന നിരക്ക്. ഇപ്പോഴിത് ആശങ്കാജനകമല്ലെങ്കിലും രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.

തിങ്കളാഴ്ച ഇവിടെ മരിച്ചത് ഒരാളാണ്. ഒരു പുതിയ കേസാണ് ഉണ്ടായത്. ഇതുവരെയുള്ള മരണം 78. ആകെ വൈറസ് ബാധിതരുടെ എണ്ണം 5866 ആണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ