കൂടുതൽ അധികാരങ്ങൾ തേടി സ്വീഡിഷ് സർക്കാർ

09:43 PM Apr 07, 2020 | Deepika.com
സ്റ്റോക്ക്ഹോം: ലോക ജനസംഖ്യയുടെ പകുതിയോളം ലോക്ക്ഡൗണിൽ കഴിയുന്പോഴും അത്രയും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങാത്ത രാജ്യമാണ് സ്വീഡൻ. എന്നാലിപ്പോൾ അവിടുത്തെ സർക്കാരും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാൻ മാർഗങ്ങൾ ആരായുന്നു.ഇതിനായി സർക്കാരിനു പ്രത്യേകാധികാരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഭേദഗതികൾ പാർലമെന്‍റിന്‍റെ അംഗീകാരത്തിനു വച്ചു കഴിഞ്ഞു.

പൊതുജീവിതത്തിനു വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് വരാൻ പോകുന്നതെന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ