+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിലേക്ക് സംഭാവനയായി ചൈനീസ് നിർമിത വെന്‍റിലേറ്ററുകൾ

ന്യൂയോർക്ക് : കോവിഡ്19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിലേക്ക് ചൈന 1000 വെന്‍റിലേറ്ററുകൾ സംഭാവനയായി കയറ്റി അയക്കുന്നു. പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്‍റിലേറ്ററുകള്‍ നല്‍കുന്നത്. ന്യൂയോ
ന്യൂയോർക്കിലേക്ക് സംഭാവനയായി ചൈനീസ് നിർമിത വെന്‍റിലേറ്ററുകൾ
ന്യൂയോർക്ക് : കോവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിലേക്ക് ചൈന 1000 വെന്‍റിലേറ്ററുകൾ സംഭാവനയായി കയറ്റി അയക്കുന്നു. പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്‍റിലേറ്ററുകള്‍ നല്‍കുന്നത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോ ഏപ്രിൽ നാലിനു വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൈനയുടെ സഹായവാഗ്ദാനത്തെ ഇത് വലിയ ഒരു കാര്യമാണെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോ വിശേഷിപ്പിച്ചത് . ന്യൂയോര്‍ക്കിലെ ചൈനീസ് കൗണ്‍സില്‍ ജനറലിലും ആലിബാബ സ്ഥാപകരായ ജാക് മായ്ക്കും ജോ സായ്ക്കും ഗവര്‍ണര്‍ നന്ദിയും പറഞ്ഞു.

ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചൈനയുടെ വെന്‍റിലേറ്ററുകള്‍ എത്തുന്നത് . കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന അമേരിക്കയില്‍ വെന്‍റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ചൈനയുടെ സഹായം.

വെന്‍റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിന്‍റെ പേരില്‍ ന്യൂയോര്‍ക്ക് ഗവര്‍ണറും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും അസ്വാരസ്യം നിലനില്‍ക്കെയാണ് ചൈന സഹായവുമായി രംഗത്തെത്തിയത്.

കോവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം ഫെഡറൽ ഗവൺമെന്‍റ് നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ നേരത്തെ പ്രസിഡന്‍റ് ട്രംപിനോടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്‍റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ