+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസിൽ കോവി‍ഡ് ബാധിതരുടെ എണ്ണം 7,276 ; മരണം 140

ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് കോവി‍ഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു. ഏപ്രിൽ 6നു മാത്രം 464 കേസുകളാണ് സ്ഥിരീകരിച്ചത്. തലേ ദിവസത്തേക്കാൾ 7 ശതമാനം വർധനയാണിത്. ടെക്സസിലെ
ടെക്സസിൽ കോവി‍ഡ് ബാധിതരുടെ എണ്ണം 7,276 ; മരണം 140
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് കോവി‍ഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു. ഏപ്രിൽ 6നു മാത്രം 464 കേസുകളാണ് സ്ഥിരീകരിച്ചത്. തലേ ദിവസത്തേക്കാൾ 7 ശതമാനം വർധനയാണിത്. ടെക്സസിലെ ആറു കൗണ്ടികളിൽ കൂടി കോവി‍ഡ് 19 രോഗികളെ കണ്ടെത്തിയതോടെ സംസ്ഥാനത്തെ 254 കൗണ്ടികളിൽ പകുതിയിലധികം കൗണ്ടികളിൽ രോഗം വ്യാപിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.

ടെക്സസിൽ രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നത് ഹാരിസ് കൗണ്ടിയിലാണ് (1,395 പേർ), തൊട്ടടുത്തത് ഡാളസിലാണ് (1,155 പേർ), ഡാളസിൽ തിങ്കളാഴ്ച പുതിയതായി 43 പേരിൽ രോഗം കണ്ടെത്തി. ടെക്സസിൽ തിങ്കളാഴ്ച 13 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 140 ആയി. ടെക്സസിൽ 85,357 പരിശോധനകൾ പൂർത്തിയാക്കിയതിൽ 1,153 പേരെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.

ലൂസിയാന - ടെക്സസ് അതിർത്തിയിൽ ചെക്ക് പോയിന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളിൽ നിന്നും ടെക്സസിലേക്ക് റോഡ് മാർഗമോ, വിമാനത്തിലോ പ്രവേശിക്കുന്നവർ 14 ദിവസത്തെ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് ടെക്സസ് ഗവർണറുടെ ഉത്തരവിൽ പറയുന്നുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ