+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ വൈറസ് മൃഗങ്ങളിലേക്കും; ആദ്യ പോസിറ്റീവ് കേസ് കടുവയിൽ

ന്യൂയോർക്ക്: ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരിൽ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യൂയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ കടുവയിലാണ് അമേരിക്കയിൽ ആദ്യമായി ഒരു മൃഗത്തിൽ കൊറോണ വൈറസ് പോസിറ്റീവായിരി
കൊറോണ വൈറസ് മൃഗങ്ങളിലേക്കും; ആദ്യ പോസിറ്റീവ്  കേസ് കടുവയിൽ
ന്യൂയോർക്ക്: ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരിൽ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യൂയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ കടുവയിലാണ് അമേരിക്കയിൽ ആദ്യമായി ഒരു മൃഗത്തിൽ കൊറോണ വൈറസ് പോസിറ്റീവായിരിക്കുന്നതെന്ന് മൃഗശാലയുടെ അറിയിപ്പിൽ പറയുന്നു.

കോവിഡ് 19 പോസിറ്റീവായ ഒരു ജീവനക്കാരനുമായി അടുത്തിടപഴകിയ നാലുവയസുള്ള നാഡിയ എന്ന മലയൻ കടുവയാണെന്ന് മൃഗശാല അധികൃതർ വെളിപ്പെടുത്തി.

മാർച്ച് 27 മുതൽ കടുവയിൽ വൈറസുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ‍ കണ്ടുതുടങ്ങിയതായും എന്നാൽ മാർച്ച് 16 മുതൽ പൊതുജനത്തിന് ഇവിടെ പ്രവേശനം നിഷേധിച്ചിരുന്നതിനാൽ ആശങ്കക്ക് വകയില്ലെന്നും മൃഗശാല ചീഫ് വെറ്റനറി ഡോ. പോൾ കാലി പറഞ്ഞു. കടുവയെ ഉടൻതന്നെ ഇവിടെ നിന്നും മാറ്റിയതായും അസുഖം ഭേദമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.

ഈ സംഭവത്തോടെ കൊറോണ വൈറസ് പോസിറ്റിവായ മനുഷ്യരുമായി വീട്ടിലെ വളർത്തു മൃഗങ്ങൾ അടുത്തു പെരുമാറിയിട്ടുണ്ടെങ്കിൽ അവർക്കും രോഗം പടരുമോ എന്നതു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ