+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ വൈറസിനെ അതിജീവിച്ച് ജോയിച്ചൻ പുതുക്കുളം കർമ മണ്ഡലത്തിലേക്ക്

ഷിക്കാഗോ: പ്രശസ്ത അമേരിക്കൻ മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുക്കുളം കോവിഡ് 19 നെ അതിജീവിച്ച് കർമ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. മാർച്ച് 26 നാണ് ന്യൂമോണിയായുടെ ലക്ഷങ്ങളുമായി ജോയിച്ചനെ ആശുപത്രിയിൽ പ്രവേ
കൊറോണ വൈറസിനെ അതിജീവിച്ച് ജോയിച്ചൻ പുതുക്കുളം കർമ മണ്ഡലത്തിലേക്ക്
ഷിക്കാഗോ: പ്രശസ്ത അമേരിക്കൻ മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുക്കുളം കോവിഡ് 19 നെ അതിജീവിച്ച് കർമ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. മാർച്ച് 26 നാണ് ന്യൂമോണിയായുടെ ലക്ഷങ്ങളുമായി ജോയിച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്നുള്ള ചില ദിവസങ്ങളിൽ ജീവൻമരണ പോരാട്ടത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അവസ്ഥ. ജോയിച്ചന്‍റെ രോഗവിവരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അദ്ദേഹത്തിനുവേണ്ടി പ്രാർഥിച്ചിരുന്നത്. സപ്തതി ആഘോഷിച്ചു വർഷങ്ങൾ പിന്നിട്ട ജോയിച്ചന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

കോവിഡ് 19 പ്രായമായവരെ മരണത്തിലേക്ക് നയിക്കുമെന്ന ധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു ജോയിച്ചന്‍റെ ജീവിതം. ഏപ്രിൽ 5 ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിശ്രമത്തിലായിരിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ജോയിച്ചന്‍റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചവരോടും ആശുപത്രിയിൽ ശുശ്രൂഷ ചെയ്ത സ്റ്റാഫിനോടും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ