റിയാദ്: സൗദി അറേബ്യയിൽ കൊറോണ മൂലം അഞ്ചു പേർ കൂടി മരണപ്പെട്ടത്തോടെ രാജ്യത്ത് ആകെ മരണസംഖ്യ 34 ആയി. പുതുതായി 15 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 2385 പേർക്കാണ് ഇത് വരെ രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആകെ 1863 പേർ വിവിധ പ്രവിശ്യകളിൽ ചികിത്സായിലുണ്ട്. 488 പേർക്ക് കൊറോണ രോഗം സുഖപ്പെട്ടു എന്ന ആശ്വാസവാർത്തയും ആരോഗ്യ വകുപ്പ് ഇന്നലെ പങ്കുവച്ചു. റിയാദിൽ 588 പേരാണ് ഇപ്പോൾ ചികിത്സായിലുള്ളത്. മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് റിയാദ് കഴിഞ്ഞാൽ അധികം രോഗികൾ ചികിത്സായിലുള്ളത്. കൂടാതെ ആയിരക്കണക്കിനാളുകൾ നിരീക്ഷണത്തിലുമാണ്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ