+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ സ്റ്റേ അറ്റ് ഹോം ഏപ്രിൽ 30 വരെ തുടരും

ഡാളസ്: ഡാളസിലെ സ്റ്റെ അറ്റ് ഹോം ഏപ്രിൽ വരെ തുടരുമെന്ന് ഡാളസ് കൗണ്ടി ജഡ്ജ് ക്ലെ ജൻകിൻസ് ഏപ്രിൽ മൂന്നിനു വൈകിട്ട് വ്യക്തമാക്കി. കൗണ്ടിയിലെ ഡിസാസ്റ്റർ ഡിക്ലറേഷൻ മേയ് 20 വരെ നീട്ടിയതായും ജഡ്ജി അറിയിച്ചു.

സ്റ്റേ അറ്റ് ഹോം മേയ് 20 വരെ നീട്ടിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണു വിശദീകരണവുമായി ജഡ്ജി രംഗത്തെത്തിയത്.ഏപ്രിൽ 30 വരെയുള്ള സ്ഥിതി ഗതികൾ പഠിച്ചശേഷം ആവശ്യമെങ്കിൽ സ്റ്റെ അറ്റ് ഹോം ഉത്തരവ് നീട്ടുമെന്നും ജഡ്ജി അറിയിച്ചു.

കൊറോണ വൈറസ് നിയന്ത്രണാതീതമാകുന്നതുവരെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ മാസ്ക്ക്, ഗ്ലൗസ് തുടങ്ങിയ സ്വയ രക്ഷാസംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ജഡ്ജി നിർദേശിച്ചു.മാർച്ച് 10 ന് ഡാളസിൽ കൗണ്ടിയിൽ ആദ്യമായി കോവിഡ് 19 കണ്ടെത്തിയതു മുതൽ ഏപ്രിൽ 3 നു വൈകിട്ട് വരെ 921 പോസിറ്റീവ് കേസുകളും 17 മരണവും ഉണ്ടായതായി ഔദ്യോഗീകമായി അറിയിച്ചു.

സ്റ്റേ അറ്റ് ഹോം ഉത്തരവ് നീട്ടിയതോടെ മാർച്ച് ആദ്യവാരം മുതൽ ഡാളസ് കൗണ്ടിയിൽ അടഞ്ഞു കിടക്കുന്ന ദേവാലയങ്ങൾ ഏപ്രിൽ അവസാനം വരെ അടഞ്ഞു തന്നെ കിടക്കേണ്ടിവരും. ക്രൈസ്തവർ ഏറ്റവും പരിപാവനമായി കരുതുന്ന കഷ്ടാനുഭവ ഹാശാ, ഈസ്റ്റർ ശുശ്രൂഷകൾ ചരിത്രത്തിലാദ്യമായിട്ടാണ് ദേവലയങ്ങളിൽ നടത്താൻ സാധിക്കാത്ത അവസ്ഥ സംജാതമാകുന്നതെന്ന് വൈദികരും മുതിർന്നവരും ഒരേ പോലെ അഭിപ്രായപ്പെടുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ