+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബാദ് രൂപതയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ

ന്യൂഡൽഹി: കോവിഡ് ബാധമൂലം ദേവാലയങ്ങൾ അടയ്ക്കപ്പെട്ട സാഹചര്യത്തിൽ വിശ്വാസികൾ എല്ലാവരും തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന വിശുദ്ധവാര തിരുക്കർമങ്ങളിൽ ഭക്തിപൂർവം പങ്കുകൊള്ളണമെന്ന് ഫരീദാബാദ് രൂപത ആർച്ച്ബിഷപ
ഫരീദാബാദ് രൂപതയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ
ന്യൂഡൽഹി: കോവിഡ് ബാധമൂലം ദേവാലയങ്ങൾ അടയ്ക്കപ്പെട്ട സാഹചര്യത്തിൽ വിശ്വാസികൾ എല്ലാവരും തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന വിശുദ്ധവാര തിരുക്കർമങ്ങളിൽ ഭക്തിപൂർവം പങ്കുകൊള്ളണമെന്ന് ഫരീദാബാദ് രൂപത ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ആഹ്വാനം ചെയ്തു.

മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെയും മാർ ജോസ് പുത്തൻവീട്ടിലിന്‍റേയും നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾ "ട്രൂത്ത് ടൈഡിംഗ്സ്' എന്ന യൂട്യൂബ് ചാനൽ വഴി താഴെ കൊടുത്തിരിക്കുന്ന സമയക്രമമനുസരിച്ച് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് രൂപത പിആർഒ അറിയിച്ചു.

വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയക്രമം ചുവടെ:

ഓശാന ഞായർ

വിശുദ്ധ ബലി: രാവിലെ 10 ന്

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിശുദ്ധ ബലി വൈകിട്ട് 7 മണിക്ക്

പെസഹാ വ്യാഴം

വിശുദ്ധ ബലി: രാവിലെ 7ന്

ദുഃഖവെള്ളി

പീഡാനുഭവ തിരുക്കർമങ്ങൾ: വൈകുന്നേരം 3 ന്

ദുഃഖശനി

വിശുദ്ധ ബലി, വെള്ളം വെഞ്ചെരിപ്പ്: രാവിലെ 7ന്

ഉയിർപ്പ് ഞായർ

വിശുദ്ധ ബലി: രാവിലെ 10 നും വെകുന്നേരം 3നും 5 നും