+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ നഴ്സിനു വെടിയേറ്റു

ഒക് ലഹോമ ∙ യൂണിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്സിന് വെടിയേറ്റ സംഭവം ഒ യു മെഡിക്കൽ സെന്‍റർ അധികൃതർ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രവർത്തകർ യൂണിഫോം ധരിച്ചു പുറത്തിറങ്ങുന്നത് അ
യുഎസിൽ നഴ്സിനു വെടിയേറ്റു
ഒക് ലഹോമ ∙ യൂണിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്സിന് വെടിയേറ്റ സംഭവം ഒ യു മെഡിക്കൽ സെന്‍റർ അധികൃതർ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രവർത്തകർ യൂണിഫോം ധരിച്ചു പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ സെന്‍റർ വക്താവ് ഡോ. ജേസൺ സാന്റേഴ്സ് സന്ദേശമയച്ചു.

കോവിഡ് 19 സമൂഹത്തിൽ വ്യാപിക്കുന്നതിന് ഉത്തരവാദി ഹെൽത്ത് കെയർ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം നഴ്സിനെതിരെ ആക്രമണം നടത്തിയതെന്നും ഡോ. പറഞ്ഞു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുവാൻ ഡോക്ടർ വിസമ്മതിച്ചു. ഒക്കലഹോമ ഹൈവേ പെട്രോൾ സംഘം കിൽപാട്രിക് ടേൺ പൈക്കിൽ ഏപ്രിൽ 1 ബുധനാഴ്ച ഇങ്ങനെ ഒരു സംഭവം നടന്നതായി സ്ഥിരീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സംഭവത്തിന്റെ പേരിൽ ഹെൽത്ത് കെയർ ജീവനക്കാർ ഭയപ്പെടേണ്ടതില്ലെന്നും കഴിയുമെങ്കിൽ യൂണിഫോം ബാഡ്ജുകൾ എന്നിവ ധരിച്ചു പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

ഹെൽത്ത് കെയർ വർക്കേഴ്സ് നടത്തുന്ന സേവനങ്ങളെ അഭിനന്ദിക്കുന്നതിനും അവർക്കാവശ്യമായ സഹകരണം നൽകുന്നതിനും ഭൂരിപക്ഷം തയ്യാറാകുമ്പോൾ തന്നെ ഇവരെ സംശയദൃഷ്ടിയോടെ നോക്കുന്നവരും ഉണ്ടാകാം. ഇതിനുള്ള ഒരു അവസരം നൽകാതെ ഒഴിവാകുന്നതാണ് നല്ലതെന്നും നിർദേശിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ