+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ: സൗദിയിൽ നാലു മരണം

റിയാദ്: നാല് പേർക്ക് കൂടി ഇന്നു ജീവഹാനി സംഭവിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 29 ആയി. 140 പേർക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി
കൊറോണ: സൗദിയിൽ നാലു മരണം
റിയാദ്: നാല് പേർക്ക് കൂടി ഇന്നു ജീവഹാനി സംഭവിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 29 ആയി. 140 പേർക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു. 420 പേര് രോഗമുക്തി നേടി.

മദീനയിൽ ഒരു സൗദി വനിതയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ ഓരോ വിദേശിയുമാണ് ഇന്നു മരണമടഞ്ഞവർ. ഇതുവരെ 2179 പേർക്കാണ് രോഗ ബാധിച്ചത്. റിയാദിൽ 66 പേർക്കും ജിദ്ദയിൽ 21 പേർക്കും അൽഹസയിൽ 15 പേർക്കുമാണ് പുതുതായി രോഗം ബാധിച്ചത്. മക്ക (09), ഖോബാർ (02), തബൂക് (05), ഖത്തീഫ് (05), ത്വായിഫ് (04), മദീന (02), ദഹ്റാൻ (02), ദമ്മാം (02), അബഹ, ഖമീസ്, ജുബൈൽ, ബുറൈദ, ജിസാൻ, മജ്മ, ദരഹിയ്യ എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് മറ്റിടങ്ങളിലെ രോഗവ്യാപനം.

രോഗവ്യാപനം കൂടുതലായ ജിദ്ദയിലെ ചിലയിടങ്ങളിൽ ശനിയാഴ്ച മുതൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ