കുവൈത്ത് സിറ്റി: രാജ്യത്ത് 75 കോവിഡ് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കേസുകളിൽ 42 പേരും ഇന്ത്യക്കാരാണ്. ഇതോടെ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നൂറ്റിപതിനെഞ്ചും ആകെ കോറോണ ബാധിതരുടെ എണ്ണം 417 യുമായി.
82 പേർ രോഗവിമുക്തി നേടിയതായും 335 പേർ ചികത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് അറിയിച്ചു. 16 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ