റിയാദ്: സൗദി അറേബ്യയിൽ ടാങ്കർ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. റിയാദ് ജനാദിരിയയിലുണ്ടായ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം കടയ്ക്കൽ മാങ്കോട് മുതയിൽ സ്വദേശി പള്ളിക്കുന്നിൽ വീട്ടിൽ നിസാറുദ്ദീൻ (43) ആണ് മരണപ്പെട്ടത്. റിയാദ് നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നദീമിലെ സീവേജ് പ്ലാൻറിൽ നിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറിയിലെ ഡ്രൈവറാണ് നിസാർ.
മാലിന്യം ജനാദിരിയയിലെ പ്ലാൻറിൽ നിക്ഷേപിച്ച ശേഷം തിരികെ വരുന്ന വഴി റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറിയ നിയന്ത്രണം വിട്ട ലോറിയിൽ നിന്ന് ടാങ്കർ ഇളകി മറിഞ്ഞു അതിനിടിയിൽ പെട്ടായിരുന്നു ദാരുണമായ അന്ത്യം. സംഭവസ്ഥലത്ത് തന്നെ മരിച്ച നിസാറിന്റെ മൃതദേഹം പോലീസ് ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ദീർഘകാലം സൗദിയിലുണ്ടായിരുന്ന നിസാർ പുതിയ വിസയിൽ റിയാദിൽ എത്തിയിട്ട് രണ്ടു വർഷത്തിലേറെയായി. സലാഹുദ്ദീൻ, ആരിഫ ബീവി ദന്പതികളാണ്? മാതാപിതാക്കൾ. ഭാര്യ: സജീല ബീവി. മക്കൾ: മുഫീദ ഫർസാന, മുർഷിദ്? ഫർസാന. സഹോദരങ്ങൾ: നിഹാസ് (കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി), ഷൈല ബീവി, ഷാമില ബീവി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ