+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​പ്രി​ൽ 3 മു​ത​ൽ ന്യു​യോ​ർ​ക്കി​ൽ മൂ​ന്നു നേ​ര​വും സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം

ന്യു​യോ​ർ​ക്ക്: ഏ​പ്രി​ൽ 3 വെ​ള്ളി മു​ത​ൽ ന്യു​യോ​ർ​ക്കി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മൂ​ന്നു നേ​ര​വും സൗ​ജ​ന്യ​മാ​യി ആ​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ന്യു​യോ​ർ​ക
ഏ​പ്രി​ൽ 3 മു​ത​ൽ ന്യു​യോ​ർ​ക്കി​ൽ മൂ​ന്നു നേ​ര​വും സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം
ന്യു​യോ​ർ​ക്ക്: ഏ​പ്രി​ൽ 3 വെ​ള്ളി മു​ത​ൽ ന്യു​യോ​ർ​ക്കി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മൂ​ന്നു നേ​ര​വും സൗ​ജ​ന്യ​മാ​യി ആ​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ന്യു​യോ​ർ​ക്ക് മേ​യ​ർ ഡി ​ബ്ലാ​സി​യോ ഏ​പ്രി​ൽ 2 വ്യാ​ഴാ​ഴ്ച വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ന്യു​യോ​ർ​ക്കി​ലെ 435 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

ഇ​തി​നു മു​ൻ​പു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി​രു​ന്നു സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ 7.30, 11.30, ഉ​ച്ച​യ്ക്ക് 1.30 എ​ന്നി​ങ്ങ​നെ​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം. കൊ​റോ​ണ വൈ​റ​സ് മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഭ​വ​ന​ര​ഹി​ത​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സി​റ്റി​യു​ടെ തീ​രു​മാ​നം ആ​ശ്വാ​സം പ​ക​രും. അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സ് ശ​രി​ക്കും സം​ഹാ​ര താ​ണ്ഡ​വ​മാ​ടു​ന്ന ന്യൂ​യോ​ർ​ക്കി​ൽ ജ​ന​ജീ​വി​തം ശ​രി​ക്കും സ്തം​ഭി​ച്ച നി​ല​യി​ലാ​ണ്.

തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, സി​നി​മാ​ശാ​ല​ക​ൾ, പാ​ർ​ക്കു​ക​ൾ, ലൈ​ബ്ര​റ​റി​ക​ൾ എ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. അ​ത്യാ​വ​ശ്യ​ത്തി​നൊ​ഴി​കെ വാ​ഹ​ന​ങ്ങ​ളോ, ജ​ന​ങ്ങ​ളോ പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല. നി​ര​വ​ധി പേ​ർ​ക്കാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സി​റ്റി​യു​ടെ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം പ​ര​ക്കെ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ 877 877 എ​ന്ന ന​ന്പ​റി​ൽ ഫു​ഡ് എ​ന്ന ടൈ​പ് ചെ​യ്യാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ