കുവൈത്ത് സിറ്റി : കുവൈത്തിൽ 14 ഇന്ത്യക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 73 ഉം രാജ്യത്ത് ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 342 ആയി.
നേരത്തെ രോഗ ബാധയേറ്റ ഇന്ത്യക്കാരിൽ നിന്നുമുള്ള സന്പർക്കം വഴിയാണ് ഒരാൾക്ക് രോഗ ബാധയേറ്റത്. ബാക്കി 13 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷിച്ചു വരികയാണ്. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 25 പേരിൽ ഇന്ത്യക്കാർക്ക് പുറമെ നാലു സ്വദേശികളും നാലു ബംഗ്ലാദേശികളും ഒരു ഫിലിപ്പീനിയും ഒരു ഈജിപ്ത് സ്വദേശിയുമാണെന്നും ഒരാൾ രോഗ വിമുക്തി നേടിയതായിയതായും ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ് വ്യക്തമാക്കി. 261 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 15 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും മന്ത്രി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ