കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നടപ്പാക്കിയ പ്രതിരോധ നടപടികൾ പാലിക്കാത്തതിൽ അഞ്ചു കടകൾ അടച്ചതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ആരോഗ്യമന്ത്രാലയവും മന്ത്രിസഭയും ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചതിനാണ് കടകൾ അടച്ചുപൂട്ടിയത്. രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈറസ് പ്രതിരോധ - ശുചിത്വ നടപടികൾ ബാധ്യസ്ഥരാണെന്നും അത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്തെ നിരവധി കടകളിൽ അധികൃതർ പരിശോധന നടത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ