റോം: കൊറോണവൈറസ് മൂലം ലോകം നിശ്ചലമായിരിക്കുന്ന സാഹചര്യത്തിൽ ഇറ്റലി കാലാവധി കഴിഞ്ഞ റെസിഡൻസ് പെർമിറ്റുകളും ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും പുതുക്കി ഉത്തരവിറക്കി. ഇത്തരത്തിലുള്ള ഒരു രേഖകൾ പുതുക്കാൻ നിലവിൽ സംവിധാനങ്ങളില്ലാത്തതാണ് കാരണം.
തിരിച്ചറിയൽ രേഖകൾക്കെല്ലാം 2020 ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മാർച്ച് 17 മുതൽ കാലാവധി അവസാനിച്ച എല്ലാത്തരം രേഖകൾക്കും ഇത് ബാധകമായിരിക്കും.
ജനുവരി 31നും ഏപ്രിൽ 15നുമിടയിൽ കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ, ലൈസൻസുകൾ, ഓതറൈസേഷനുകൾ എന്നിവയുടെ കാലാവധി 2020 ജൂണ്‍ 15 വരെയും നീട്ടി.
ഡ്രൈവിംഗ് ലൈസൻസിന്റെ കാര്യത്തിൽ ഏത് യൂറോപ്യൻ യൂണിയൻ അംഗരാജ്യം നൽകിയതിനും കാലാവധി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇറ്റലി റെസിഡൻസ് പെർമിറ്റുകളും ഐഡി കാലാവധിയും ലൈസൻസുകളും പുതുക്കി
10:51 PM Apr 02, 2020 | Deepika.com