കുവൈത്ത്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിലെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളായ ജലീബ് അൽ ഷുയൂക്ക്, മെഹ്ബൂല എന്നീ സ്ഥലങ്ങളിൽ ആഭ്യന്തര സ്പെഷൽ ടാസ്ക് ഫോഴ്സ് വിന്യസിച്ചതായി പ്രാദേശിക ദിനപത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.
സർക്കാർ നിർദ്ദേശങ്ങൾ നിരന്തരം അവഗണിച്ചു പുറത്തിറങ്ങി നടക്കുന്നതായി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. വീട്ടിലിരിക്കണമെന്ന നിർദേശം മാനിക്കാതെ കൂട്ടം ചേർന്ന് നടക്കുകയാണെന്നും മാർക്കറ്റിലും നിരത്തുകളിലും കർഫ്യൂ അല്ലാത്ത സമയങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നതായും വിദേശികൾ സർക്കാർ മാർഗനിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നത് തടയാൻ പൂർണ നിയന്ത്രണം മാത്രമാണ് വഴിയെന്ന് കഴിഞ്ഞ ദിവസം പാർലമെന്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മഹബുള്ളയിലും ജലീബിലും ചില കെട്ടിടങ്ങൾ ക്വോറൻറ്റീൻ ചെയ്തിരുന്നു. പുതിയ കേസുകളുടെ എണ്ണം കൂടുകയും പൊതു ജനങ്ങൾ സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ പൂർണ കർഫ്യൂ നടപ്പാക്കാൻ മടിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ