കുവൈത്ത് സിറ്റി: വിദേശികളുടെ പ്രതിമാസ വായ്പ തിരിച്ചടവിന് സാവകാശം നൽകുവാൻ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ക്രെഡിറ്റ് കാർഡ് ഗഡുക്കൾക്കും പുതിയ നിർദ്ദേശം ബാധകമാണ്.
കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് രാജ്യം കടന്നുപോകുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിർദ്ദേശം നൽകിയതെന്ന് സൂചന. പ്രതിമാസ വായ്പ തിരിച്ചടവ് ഏപ്രിൽ മാസത്തെ ശന്പളം മുതൽ അടുത്ത സെപ്റ്റംബർ ശന്പളം വരെ ആറുമാസം വരെ നീണ്ടുനിൽക്കുമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ പറഞ്ഞു. ക്രെഡിറ്റ് കാർഡുകളുടെ ഗഡുക്കൾക്ക് ആറു മാസത്തെ കാലയാളവ് നൽകുമെന്നും ഒക്ടോബർ ശന്പളത്തോടെ വായ്പക്കാരിൽ നിന്നും തിരച്ചടവ് പുനരാരംഭിക്കുമെന്നും ബാങ്കുകൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ