കുവൈത്ത് സിറ്റി: ജനസംഖ്യ അസുന്തിലാവസ്ഥ രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനത്തെയും അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിക്കുന്നതായി പാർലിമെന്റ് അംഗം സഫാ അൽ ഹാഷിം.
കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിനാൽ പല മേഖലയിൽ നിന്നും മോശമായ തരത്തിലുള്ള ആരോപണങ്ങളും അപവാദങ്ങളും ലഭിച്ചിട്ടുണ്ട്, പക്ഷേ രാജ്യത്തിന്റെ മുന്നോട്ടുള്ള നിലനിൽപ്പിന് ജനസംഖ്യാ ക്രമീകരണ നടപടികൾ കർശനമായി നടപ്പിലാക്കണമെന്ന് സഫ അൽ ഹാഷിം ആവശ്യപ്പെട്ടു.
ജനസംഖ്യയിലെ സ്വദേശി വിദേശി അന്തരം വലിയ സാമൂഹിക സാന്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായും ജനസംഖ്യാബലത്തിൽ മുന്നിലുള്ള വിദേശ രാജ്യക്കാരെ കൂടുതൽ ഒഴിവാക്കണമെന്നും പാർലമെൻറ് അംഗങ്ങൾ നിരന്തരമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ വിദേശി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്ക് ആശങ്കയുണ്ടാക്കുന്നതാണ് നിലവിലെ നിർദേശം. വിവിധ രാജ്യങ്ങളിൽനിന്നുള്ള അവിദഗ്ധ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം വളരെ കാലമായി പാർലമെൻറിൽ ഉയർന്നു വരികയാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ