റിയാദ്: 24 മണിക്കൂറിനിടെ സൗദിയിൽ അഞ്ചു വിദേശികളടക്കം 6 പേർ കൊവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണ സംഖ്യ 16 ആയി. മൂന്ന് വിദേശികളും ഒരു സൗദി പൗരനും മദീനയിലും ഓരോ വിദേശികൾ റിയാദിലും മക്കയിലുമാണ് മരണപ്പെട്ടത്.
പുതുതായി രാജ്യത്ത് 157 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ 1720 പേർക്കാണ് സൗദിയിൽ അസുഖം ബാധിച്ചത്. പുതുതായി രോഗം ബാധിച്ചവരിൽ ഒരാൾ മാത്രം വിദേശത്തു നിന്ന് വന്നവരും ബാക്കിയുള്ളവർക്ക് രോഗബാധയുള്ളവരുമായി സന്പർക്കമുണ്ടായതിലൂടെയുമാണ് രോഗം പകർന്നത്. സൗദിയിൽ 30 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.
മദീനയിൽ 78 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മക്കയിൽ 55 പേർക്കും വൈറസ് റിപ്പോർട്ട് ചെയ്തു. റിയാദ് (07), ജിദ്ദ (03), ഖത്തീഫ് (06), ഹൊഫൂഫ് (03), തബൂക് (02), തായിഫ് (02), ഹനാക്കിയ (01) എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള കൊറോണ വൈറസ് ബാധ. 99 പേർക്ക് പുതുതായി രോഗം സുഖപ്പെട്ടതോടെ ഇതുവരെയായി 264 പേർ കൊവിഡ് വൈറസ് ബാധയിൽ നിന്നും മോചിതരായി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ