വത്തിക്കാൻ സിറ്റി: ലോകമാകെ കൊറോണവൈറസ് പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ദുഃഖവെള്ളി ആരാധനകളിൽ പുതിയ പ്രാർഥന ഉൾപ്പെടുത്താൻ വത്തിക്കാൻ അംഗീകാരം നൽകി. ഈ പകർച്ചവ്യാധി ലോകത്തുനിന്ന് ഒഴിഞ്ഞു പോകാൻ പ്രത്യേക കുർബാനകൾ നടത്തുന്നതിനും ലോകമെങ്ങുമുള്ള വൈദികർക്ക് വത്തിക്കാൻ നിർദേശം നൽകി.
പുരാതനമായ ചില പ്രാർഥനകൾ പരിഷ്കരിച്ചാണ് പുതിയ പ്രാർഥന രൂപപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തുവിൽ വിശ്വസിക്കാത്തവരെയും നിരീശ്വരവാദികളെയുമെല്ലാം ഉൾപ്പെടുത്തിയുള്ളതാണിത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോവിഡ് 19: ദുഃഖവെള്ളി ആരാധനകളിൽ പുതിയ പ്രാർഥനയ്ക്ക് വത്തിക്കാൻ അംഗീകാരം നൽകി
09:44 PM Apr 02, 2020 | Deepika.com