ലണ്ടൻ: കോവിഡ് 19 വൈറസ് ബാധയെക്കുറിച്ചു മലയാളി സമൂഹത്തിനുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അവരെ എൻഎച്ച്എസ് നിർദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് സമീക്ഷയുടെ മെഡിക്കൽ ഹെൽപ്ഡെസ്ക്..
ലോക്ഡൗണ്‍ മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഇന്ത്യൻ വിദ്യാർഥി സമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നൽകാൻ ഒരു പ്രത്യേക ടീമിനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫൈനാൻസ്, ലീഗൽ, പാരന്റൽ ആൻഡ് ചൈൽഡ് കെയർ തുടങ്ങിയ മേഖലകളിലും സ്നേഹപൂർണമായ ഉപദേശനിർദേശങ്ങളുമായി സമീക്ഷയുടെ ഹെൽപ് ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്നത്.
യുകെയുടെ എല്ലാ പ്രവിശ്യകളിലുമായി 24 ബ്രാഞ്ചുകളുള്ള വളരെ വിപുലമായ നെറ്റ്വർക്ക് ആണ് സമീക്ഷയ്ക്കുള്ളത് . ഈ വിഷമകരമായ ഘട്ടത്തിൽ മലയാളി സമൂഹത്തിനു കൈത്താങ്ങായി സമീക്ഷ പ്രവർത്തകർ ഉണ്ടാവുമെന്നും സമീക്ഷയുടെ ഹെൽപ് ലൈൻ മുഴുവൻ സമയവും സഹായത്തിനുണ്ടാവുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട് ബിജു ഗോപിനാഥ്
കോവിഡ് 19: സമീക്ഷ യുകെ കമ്മ്യൂണിറ്റി ഹെൽപ്ഡെസ്ക് രൂപീകരിച്ചു
09:40 PM Apr 02, 2020 | Deepika.com