+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19: മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സാ​ന്ത്വ​നവും ബോ​ധ​വ​ൽ​ക്ക​ര​ണവുമായി ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ൺ

ഫ്ളോ​റി​ഡ: കൊ​റോ​ണ എ​ന്ന പ​ക​ർ​ച്ച വ്യാ​ധി​യു​ടെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ക​ഴി​യു​ന്ന​ത്ര സ​ഹാ​യ​ങ്ങ​ൾ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ന​ൽ​കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഫോ​മാ സ​ണ്‍​ഷൈ​ൻ
കോവിഡ് 19:  മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്  സാ​ന്ത്വ​നവും ബോ​ധ​വ​ൽ​ക്ക​ര​ണവുമായി ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ൺ
ഫ്ളോ​റി​ഡ: കൊ​റോ​ണ എ​ന്ന പ​ക​ർ​ച്ച വ്യാ​ധി​യു​ടെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ക​ഴി​യു​ന്ന​ത്ര സ​ഹാ​യ​ങ്ങ​ൾ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ന​ൽ​കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ണ്‍ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

ബോ​ധ​വ​ൽ​ക്ക​ര​ണ ശ്ര​മ​ങ്ങ​ളും, മാ​ന​സി​ക ധൈ​ര്യം കൊ​ടു​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മാ​ന​സി​ക, വൈ​കാ​രി​ക സൗ​ഖ്യം ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ന​ൽ​കു​ക എ​ന്നു​ള്ള​ത് പ്ര​ധാ​ന കാ​ര്യ​മാ​ണ്. രോ​ഗ​ബാ​ധി​ത​രും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും വൈ​കാ​രി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​കു​ന്ന​തു വ​ള​രെ സ്വാ​ഭാ​വി​ക​മാ​ണ്. അ​വ​രെ സ​മാ​ശ്വ​സി​പ്പി​ക്കാ​നും സാ​ന്ത്വ​നം പ​ക​രാ​നു​മാ​യി പു​രോ​ഹി​ത​രു​ടേ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടേതു​മാ​യ ഒ​രു സ​പ്പോ​ർ​ട്ട് ലൈ​ൻ ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ വ​ന്നു. അ​ത്യാ​വ​ശ്യ സ​മ​യ​ങ്ങ​ളി​ൽ ഇ​വ​രെ വി​ളി​ക്കാ​വു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ പോ​ട്ട ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ. അ​ദ്ദേ​ഹം ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​യി ധ്യാ​ന​ങ്ങ​ൾ പ​തി​വാ​യി ന​ട​ത്താ​റു​ള്ള​താ​ണ്. റ്റാ​ന്പാ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ കാ​ർ​മ്മി​ക​ൻ ആ​ർ. കെ. ​ന​ന്പൂ​തി​രി, റ്റാ​ന്പാ​യി​ലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ വി​കാ​രി​യും സോ​ഷ്യ​ൽ വ​ർ​ക്ക​റു​മാ​യ ഫാ. ​ജോ​ർ​ജ് പൗ​ലോ​സ് കോ​ർ എ​പ്പി​സ്കോ​പ്പാ, ഒ​ർ​ലാ​ൻ​ഡോ​യി​ൽ നി​ന്നു​മു​ള്ള ഫാ. ​ഡോ. ജേ​ക്ക​ബ് മാ​ത്യു, സൗ​ത്ത് ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​മു​ള്ള ഫാ. ​ഷി​ബു റെ​ജി​നോ​ൾ​ഡ്, സൗ​ത്ത് ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള സോ​ഷ്യ​ൽ വ​ർ​ക്ക​റും സൈ​ക്കോ തെ​റാ​പ്പി​സ്റ്റു​മാ​യ ആ​ന്‍റ​ണി ചാ​ത്തം തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ ന​മ്മു​ടെ സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കു​വാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ണ്‍​ഷൈ​ൻ ഫോ​മാ ആ​ർ​വി​പി ബി​ജു തോ​ണി​ക്ക​ട​വ​ൻ, റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ നോ​യ​ൽ മാ​ത്യു, പൗ​ലോ​സ് കു​യി​ലാ​ട​ൻ, അ​നു ഉ​ല്ലാ​സ് റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി സോ​ണി തോ​മ​സ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ​ടി. ഉ​ണി​കൃ​ഷ്ണ​ൻ