+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീസ കച്ചവടം: ശക്തമായ നടപടികള്‍ എടുക്കണമെന്ന് കുവൈത്ത് പാർലമെന്‍റ് അംഗം

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ യശസ്സിന് ഭംഗം വരുത്തുന്ന രീതിയില്‍ വീസ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പാർലമെന്‍റ് അംഗം അബ്ദുല്ല അൽ കന്ദാരി സാമൂഹ്യകാ
വീസ കച്ചവടം:  ശക്തമായ നടപടികള്‍ എടുക്കണമെന്ന് കുവൈത്ത് പാർലമെന്‍റ് അംഗം
കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ യശസ്സിന് ഭംഗം വരുത്തുന്ന രീതിയില്‍ വീസ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പാർലമെന്‍റ് അംഗം അബ്ദുല്ല അൽ കന്ദാരി സാമൂഹ്യകാര്യ മന്ത്രി മറിയം അൽ അഖിലിനോട് ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികൾക്കെതിരെ എടുത്ത നടപടികളെ കുറിച്ചും കേസുകളുടെ വിശദാംശങ്ങളും പുറത്തുവിടണം. കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ അഭയമോ ഉപജീവന മാർഗമോ ഇല്ലാതെ കഴിയുന്ന വിദേശി തൊഴിലാളികള്‍ സമൂഹത്തിന്‍റെ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയാണെന്നും വീസ വ്യാപാരികൾ നട്ടുപിടിപ്പിച്ച ടൈം ബോംബാണ് ഇവരെന്നും അൽ കന്ദാരി പറഞ്ഞു.

വീസ കച്ചവടത്തെ ചെറുക്കുന്നതിലും അത്തരക്കാരെ ശിക്ഷിക്കുന്നതിലും മന്ത്രാലയം തങ്ങളുടെ ചുമതലകൾ നിറവേറ്റേണ്ടതുണ്ട്. അനധികൃതിയമായി രാജ്യത്ത് എത്തിയ തൊഴിലാളികള്‍ ഉയര്‍ത്തുന്ന അപകടസാധ്യതകൾ പൗരന്മാരുടെ ജീവിതത്തെയും ഭാവിയെയുമാണ് നേരിട്ട് ബാധിക്കുന്നത്.

വീസ ട്രേഡ് ഡീലർമാരെ ഉന്മൂലനം ചെയ്യാൻ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കൊറോണ വൈറസ് പകർച്ചവ്യാധിയേക്കാൾ ഭീകരമായ ഭീഷണിയായി ഇത്തരക്കാര്‍ മാറിയിരിക്കുന്നുവെന്നും അബ്ദുല്ല അൽ കന്ദാരി അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ