+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് പ്രതിരോധം, കേരള സർക്കാർ പ്രവർത്തനം ശ്ലാഘനീയം : കേളി

റിയാദ് : ലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാൻ കേരള സർക്കാർ കൈക്കൊള്ളുന്ന നടപടികൾ തികച്ചും മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് കേളി കലാസാംസ്കാരിക വേദി.ലോകമാകെ വ്യാപ
കോവിഡ് പ്രതിരോധം, കേരള സർക്കാർ പ്രവർത്തനം ശ്ലാഘനീയം : കേളി
റിയാദ് : ലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാൻ കേരള സർക്കാർ കൈക്കൊള്ളുന്ന നടപടികൾ തികച്ചും മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് കേളി കലാസാംസ്കാരിക വേദി.

ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസ്, ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഉടനെത്തന്നെ കേരള സർക്കാർ പ്രതിരോധ നടപടികൾ രൂപപ്പെടുത്തി പ്രവർത്തനം തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കേരളത്തിൽ അത് പ്രാവർത്തികമാക്കാനും അതിന്റെ പ്രത്യാഘാതങ്ങള് നേരിടാനുമുള്ള പദ്ധതികളും ആവിഷ്കരിച്ചത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായും ഇന്ത്യയിലെയും ലോകത്തിലെ വിവിധ മാധ്യമങ്ങളിലെയും ചർച്ചക്കും അഭിനന്ദനങ്ങൾക്കും അർഹമായി.

സംസ്ഥാനത്ത് കോവിഡ് ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക മാന്ദ്യം മുൻകൂട്ടി മനസിലാക്കി അതു മറികടക്കാൻ ഇരുപതിനായിരം കോടി രൂപയുടെ പേക്കേജ്, ലോക്ക് ഡൗണിനെ നേരിടാൻ രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മുൻകൂറായി നൽകാൻ തീരുമാനിച്ചത്, സമൂഹ അടുക്കള, അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ കൈക്കൊണ്ട നടപടികൾ, മൃഗങ്ങളെയും, തെരുവുനായ്ക്കളെയും സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ, തുടങ്ങി നിരവധി നൂതനാശയങ്ങളും പദ്ധതികളുമാണ് കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി ക്കൊണ്ടിരിക്കുന്നതെന്നും കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ