+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യൺ ഡോളറിന്‍റെ അമേരിക്കൻ സഹായം

വാഷിംഗ്ടൺ: കൊറോണ വൈറസിന്‍റെ പ്രത്യാഘാതങ്ങൾ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനും ട്രംപ് ഭരണകൂടം പ്രകടിപ്പിക്കുന്ന ആത്മാർഥത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയിൽ കൊറോണ വൈറ
കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യൺ ഡോളറിന്‍റെ  അമേരിക്കൻ സഹായം
വാഷിംഗ്ടൺ: കൊറോണ വൈറസിന്‍റെ പ്രത്യാഘാതങ്ങൾ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനും ട്രംപ് ഭരണകൂടം പ്രകടിപ്പിക്കുന്ന ആത്മാർഥത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

ഇന്ത്യയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയും സാമ്പത്തിക സഹായവും അമേരിക്ക പ്രഖ്യാപിച്ചു. 2.9 മില്യൺ ഡോളറാണ് അമേരിക്ക ഇന്ത്യാ ഗവൺമെന്‍റിനു നൽകുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ഇതു കാരണമാകും. കൊറോണ വൈറസിനെതിരെ വിവിധ രാജ്യങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമേരിക്ക 274 മില്യൺ ഡോളറിന്‍റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെയാണ് ഈ തുക വിതരണം ചെയ്യുന്നതിന് ഏൽപിക്കുക. 274 മില്യണിൽ 100 മില്യൺ എമർജൻസി ഹെൽത്ത് അസിസ്റ്റൻസായും 110 മില്യൺ ഹുമനിറ്റേറിയൻ അസിസ്റ്റൻസായും 64 മില്യൺ യുഎൻ റഫ്യുജി ഏജൻസിക്കുമായി നൽകും. ഇന്ത്യക്ക് നൽകുന്ന 2.9 മില്യൺ ഡോളർ ലബോറട്ടറി വികസനത്തിനും ടെക്നിക്കൽ വിദഗ്ധർക്കുമാണ്.

പാക്കിസ്ഥാനും ശ്രീലങ്ക നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് കഴിഞ്ഞ 20 വർഷമായി അമേരിക്ക ആരോഗ്യ വികസനത്തിനായി 18.4 ബില്യൺ ഡോളർ നൽകിയിരുന്നു. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഈ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്.

റിപ്പോർട്ട്:പി.പി. ചെറിയാൻ