+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ: യുഎസിൽ നിയന്ത്രണങ്ങള്‍ എപ്രില്‍ 30 വരെ നീട്ടി

ഹൂസ്റ്റണ്‍: കൊറോണ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ദേശീയ അടച്ചുപൂട്ടല്‍ ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കൊറോണ വൈറസിന്‍റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്
കൊറോണ: യുഎസിൽ നിയന്ത്രണങ്ങള്‍ എപ്രില്‍ 30 വരെ നീട്ടി
ഹൂസ്റ്റണ്‍: കൊറോണ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ദേശീയ അടച്ചുപൂട്ടല്‍ ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കൊറോണ വൈറസിന്‍റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന പൊതുജനാരോഗ്യ വിദഗ്ധരുടെ ശാസ്ത്രീയ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. രാജ്യത്തു യാത്രാനിയന്ത്രണങ്ങള്‍ നിലവില്‍ ഇല്ലെങ്കിലും സാമൂഹ്യഅകലം പാലിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

തിങ്കളാഴ്ച അവസാനിക്കാനിരുന്ന 15 ദിവസത്തെ സാമൂഹിക അകലം ഏപ്രില്‍ 30 വരെയാണിപ്പോള്‍ നീട്ടിയിരിക്കുന്നത്. ജൂണ്‍ ഒന്നിനകം കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. വലിയ ഗ്രൂപ്പ് ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. പ്രായമായവരെയും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും വീട്ടില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. സാധ്യമായവര്‍ വീട്ടില്‍ ജോലിചെയ്യാനും റസ്റ്ററന്‍റുകൾ, ബാറുകള്‍, അനിവാര്യമല്ലാത്ത യാത്രകള്‍, ഷോപ്പിംഗ് യാത്രകള്‍ എന്നിവ ഒഴിവാക്കാനും ജനങ്ങളോട് അഭ്യര്‍ഥിച്ചു.

അതേസമയം, ന്യൂയോര്‍ക്ക് സിറ്റിയില്‍ മരണനിരക്കും രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. കൊറോണയെക്കുറിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ ഞായറാഴ്ച പറഞ്ഞത്, 237 പേര്‍ ഒരു ദിവസം മരിച്ചുവെന്നാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ മരണസംഖ്യയാണിത്. ന്യൂയോര്‍ക്ക് നേരിടുന്ന പ്രതിസന്ധി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ ആവശ്യത്തിനു വെന്‍റിലേറ്ററുകള്‍ ഇല്ലെന്നതും വലിയ പ്രതിസന്ധിയുണ്ട്. താത്ക്കാലിക ആശുപത്രിയിലേക്ക് കൂട്ടത്തോടെ വെന്‍റിലേറ്ററുകള്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ഡോക്ടര്‍മാരുടെയും റെസ്പിറ്റോറി തെറാപ്പിസ്റ്റുകളുടെയും കടുത്ത അഭാവം പ്രശ്‌നമാകുന്നുണ്ട്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ നിരക്കില്‍ വലിയ വര്‍ധനവുള്ളത്. പലേടത്തും ആവശ്യത്തിനു ജീവനക്കാരില്ല. ഉള്ളവര്‍ തന്നെ അമിതജോലിഭാരത്തില്‍ വലയുന്നുവെന്ന റിപ്പോര്‍ട്ടുമുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ആവശ്യത്തിനു മാസ്‌ക്കുകളില്ലെന്നും പലേടത്തും വലിയ വില ഈടാക്കുന്നുവെന്നും പരാതികളും ഉയര്‍ന്നിട്ടുണ്ട്.

സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒരു ദിവസം 7,200 ആയി ഉയര്‍ന്നു. ഞായറാഴ്ച വരെ 59,513 കേസുകളാണ് സ്ഥിരീകരിച്ചത്. നഗരങ്ങളില്‍ നിന്നും സംസ്ഥാനത്തു നിന്നുമുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പകുതിയിലധികം കേസുകള്‍ അഥവാ 33,768 എണ്ണം ന്യൂയോര്‍ക്ക് നഗരത്തിലാണ്. നിലവില്‍ 8,500 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെ 16 ശതമാനം വര്‍ധന. അതില്‍ 2,037 പേര്‍ വെന്‍റിലേറ്ററുകളുള്ള തീവ്രപരിചരണ വിഭാഗത്തിലാണ്. ന്യൂ ജേഴ്‌സിയില്‍, ഗവർണർ ഫിലിപ്പ് ഡി. മര്‍ഫി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 21 കൊറോണ വൈറസ് മരണങ്ങള്‍ രേഖപ്പെടുത്തി. ഇത് സംസ്ഥാനത്തൊട്ടാകെയുള്ള മരണനിരക്ക് 161 ആയി ഉയര്‍ത്തി. സംസ്ഥാനത്ത് 2,316 സ്ഥിരീകരിച്ച കേസുകള്‍ കൂടി രേഖപ്പെടുത്തി. ഇത് 13,386 ആയി ഉയര്‍ന്നു. രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സ്ഥാനമാണിത്.

കൊറോണയെക്കുറിച്ച് പ്രസിഡന്‍റ് ട്രംപിനെ ഉപദേശിക്കുന്ന രണ്ട് മുന്‍നിര ഡോക്ടര്‍മാര്‍ 200,000 അമേരിക്കക്കാര്‍ മരിക്കാമെന്ന് മുന്നറിയിപ്പു നല്‍കി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡെമിക്‌സ് ഡിസീസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. ആന്‍റണി എസ്. ഫൗസി വൈറ്റ് ഹൗസിലെ സ് ബ്രീഫിംഗിനിടെ പറഞ്ഞു, സാഹചര്യങ്ങള്‍ വളരെ മോശമാണ്. സ്ഥിതി ഗതികള്‍ പലേടത്തും നിയന്ത്രണാതീതമാണ്. ശാസ്ത്രീ വിശലകനങ്ങള്‍ പ്രകാരം അമേരിക്കയില്‍ കൊറോണ ആരംഭിച്ചിട്ടേയുള്ളു. ഇക്കാര്യം ട്രംപിനെ ബോധ്യപ്പെടുത്തിയെന്നും ഏപ്രില്‍ അവസാനം വരെയെങ്കിലും സാമൂഹിക വിദൂര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യാപിപ്പിക്കണമെന്നും അറിയിച്ചു.

അമേരിക്കയിലെ ആദ്യത്തെ കൊറോണ വൈറസ് കേസിന്‍റെ ആസ്ഥാനമായ സിയാറ്റില്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. അതിന്‍റെ ആദ്യ 50 ഇരകളില്‍ 37 പേരുടെയും ജീവന്‍ നഷ്ടപ്പെടുത്തി. എങ്കിലും നിയന്ത്രണങ്ങളെത്തുടര്‍ന്നു മരണങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഇപ്പോഴിവിടെ വേഗത്തില്‍ ഉയരുന്നില്ല. തെരുവ് ഗതാഗതത്തിലെ ഗണ്യമായ ഇടിവ് ആളുകള്‍ വീട്ടില്‍ താമസിക്കുന്നതായി കാണിക്കുന്നു. ആശുപത്രികള്‍ ഇതുവരെ നിറഞ്ഞിട്ടില്ല. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ പൊതു ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള പ്രാഥമിക സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നത് സിയാറ്റില്‍ പ്രദേശത്ത് വൈറസിന്‍റെ വ്യാപനം മന്ദഗതിയിലായി എന്നാണ്.

റിപ്പോർട്ട്: ഡോ. ജോര്‍ജ് എം. കാക്കനാട്ട്