മസ്കറ്റ്: ഒമാനിലെ ബുറൈമിയിൽ തൃശൂർ സ്വദേശിയായ യുവാവ് വെട്ടേറ്റ് മരിച്ചു. എളവള്ളി പൂച്ചകുന്ന് സ്വദേശി കൊണ്ടരപ്പശേരി വീട്ടിൽ രാജൻ മകൻ രാജേഷ്(35) ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയോടെയാണ് കൊലപാതകം നടന്നിട്ടുള്ളതെന്ന് കരുതുന്നു. ഒമാനിൽ വർഷങ്ങളായി രാജേഷ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രാജേഷിന്റെ തലയ്ക്കും കൈയിലും നെഞ്ചിലും ആഴത്തിൽ മാരകമായ മുറിവുള്ളതായി പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനൊപ്പം മുറിയിൽ താമസിച്ചിരുന്ന പാക്കിസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാൻ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. അമ്മ: ഗീത. ഭാര്യ: വിജിത, സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളുണ്ട്.