കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം നടന്ന പോലീസ് കാന്പയിനിൽ വാണിജ്യ നിയമങ്ങൾ ലംഘിച്ചതിന് നിരവധി പേരെ അറസ്റ്റുചെയ്തു. ജലീബിലെ വീടുകളിൽ ഷോപ്പുകൾ പ്രവർത്തിപ്പിക്കുന്നതായും ആഭ്യന്തര മന്ത്രലയത്തെ ഉദ്ധരിച്ച് അൽ ഖബസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു.
പ്രദേശത്തെ ഒരു വീടിനുള്ളിൽ പ്രവർത്തിക്കുന്ന കടയിൽ നിന്നും പലചരക്ക് സാധനങ്ങളും ഡസൻ കണക്കിന് ലൈസൻസില്ലാത്ത ഭക്ഷണ സ്റ്റോറും കമ്മിറ്റി കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി.ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇരുന്പ് സ്ക്രാപ്പ്, ഓട്ടോ റിപ്പയർ, പെയിന്റ് വർക്ക് ഷോപ്പുകൾ അടപ്പിച്ചതായും 44 ഓളം തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ