കുവൈത്ത് സിറ്റി: കോവിഡ് 19 പാശ്ചാത്തലത്തിൽ ഗൾഫ് ബാങ്ക്, സി.ബി.കെ, എൻ.ബി.കെ, കെ.എഫ്.എച്ച്, അഹ്ലി ബാങ്ക് തുടങ്ങിയ ബാങ്കുകൾ എല്ലാ ഉപഭോക്താക്കൾക്കും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം അനുവദിച്ച് അറിയിപ്പ് നൽകി. ഇതോടെ വിദേശികൾക്കും വായ്പകൾക്ക് ആറ് മാസത്തെ ഇളവ് ലഭിച്ചു .
കുവൈത്തികളുടെ വായ്പാ തിരിച്ചടവിനു ആറ് മാസത്തെ സമയം അനുവദിക്കാൻ നേരത്തെ കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ തീരുമാനിച്ചിരുന്നു . കോവിഡ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം നിരവധി പേരുടെ വരുമാനം നിലക്കുകയോ നാമമാത്രമാവുകയോ ചെയ്തിട്ടുണ്ട്. വിദേശികൾക്കും കൂടി വായ്പാ സാവകാശം ലഭിച്ചതോടെ നൂറുകണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമായി.
റിപ്പോർട്ട്: സലിം കോട്ടയിൽ