+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രോഗികള്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നു അമിരി ആശുപത്രി

കുവൈറ്റ് സിറ്റി: കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ഡോക്ടറുമായും കുടുംബക്കാരുമായും ആശയവിനിമയം നടത്തുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നു ക്യാപിറ്റല്‍ ഹെല്‍ത്ത് റീജിയന്‍ ഡയറക്ടര്‍ ഡോ: അഫ്
രോഗികള്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നു അമിരി ആശുപത്രി
കുവൈറ്റ് സിറ്റി: കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ഡോക്ടറുമായും കുടുംബക്കാരുമായും ആശയവിനിമയം നടത്തുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നു ക്യാപിറ്റല്‍ ഹെല്‍ത്ത് റീജിയന്‍ ഡയറക്ടര്‍ ഡോ: അഫ്രാ അല്‍ സറഫ് അറിയിച്ചു.

ഇലക്ട്രോണിക് പോര്‍ട്ടല്‍ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യം കടന്നുപോകുന്ന ആരോഗ്യസ്ഥിതിയുടെ വെളിച്ചത്തില്‍ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്‍കാന്‍ ആശുപത്രി ബാധ്യസ്ഥമാണെന്നും ഡോ. അല്‍ സറഫ് പത്രക്കുറിപ്പില്‍ പറഞ്ഞു.ആശുപത്രിയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറച്ചുകൊണ്ട് രോഗികളുടെ സുരക്ഷ സംരക്ഷിക്കുവാനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്ന് അമീറി ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍