റോം: ഇറ്റലിയിൽ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 101 വയസുകാരൻ രോഗവിമുക്തനായി. 1919ൽ സ്പാനിഷ് ഫ്ളൂവിന്റെ കാലത്ത് ജനിച്ച ഇദ്ദേഹത്തിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ റീജിയണിലെ റിമിനി ഇൻഫെർമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോകം കണ്ട ഏറ്റവും വലിയ രണ്ടു മഹാമാരികളുടെ കാലത്ത് ജീവിച്ചിരുന്നു എന്ന നിലയ്ക്ക് പ്രത്യേക പ്രധാന്യമാണ് ഇദ്ദേഹത്തിനുള്ളത്.
രാജ്യം കൊറോണമരണത്തിന്റെ പിടിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ രോഗസൗഖ്യം എല്ലാവർക്കും സന്തോഷം പകരുന്ന ഒരു കാര്യമാണിതെന്നും ചികിത്സയിൽ കഴിയുന്ന ആയിരക്കണക്കിന് രോഗികൾ ഇത് ഒരു വലിയ ആശ്വാമാണെന്നും റിമിനി ഡെപ്യൂട്ടി മേയർ ഗ്ളോറിയ ലിസി പറഞ്ഞു. ഇദ്ദേഹത്തിന്റെ പുനർജ·ം ആരോഗ്യ മേഖലയിലാകെ ഒരു പ്രത്യാശ പകർന്നിട്ടുണ്ട്.
1918 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ ലോകത്താകമാനം ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ രോഗമായിരുന്നു സ്പാനിഷ് ഫ്ളൂ. അന്ന് ഇറ്റലിയിൽ മാത്രം ആറു ലക്ഷം പേർ മരിച്ചെന്നാണ് ഏകദേശ കണക്ക്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ച നൂറ്റൊന്നു വയസുകാരൻ കൊവിഡിൽനിന്നും മുക്തനായി
02:14 AM Mar 29, 2020 | Deepika.com