കുവൈത്ത് സിറ്റി: കോവിഡ് -19 സാഹചര്യത്തിൽ സൂപ്പർമാർക്കറ്റുകളിലും ഭക്ഷണശാലകളിലും കുട്ടികൾ പ്രവേശിക്കുന്നത് വിലക്കിയതായി പ്രാദേശിക പത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. മുനിസിപ്പാലിറ്റി ഡയറക്ടർ എഞ്ചിനീയറിംഗ് അഹമ്മദ് അൽ മൻഫുഹിയാണ് തീരുമാനം പുറപ്പെടുവിച്ചത്.
ആവശ്യമുള്ള സന്ദർഭങ്ങളിലൊഴികെ പുറത്തുകടക്കുന്നത് നിയന്ത്രിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളാണ് കുവൈത്ത് സ്വീകരിച്ചുവരുന്നത്. അതിനിടെ രാജ്യത്തെ കോഫി ഷോപ്പുകൾ അടച്ചു പൂട്ടുവാൻ സർക്കാർ അധികൃതർ നിർദ്ദേശം നൽകി. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ എല്ലാ സ്റ്റാർബക്സ് ശാഖകളും അടക്കുമെന്ന് അൽ ഷായ ഗ്രൂപ്പ് അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ