ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് കൊറോണ വൈറസ് ബാധയെ തുടർന്ന് റദ്ദാക്കി. ജൂലൈ 15 മുതൽ 18 വരെ ന്യൂജേഴ്സി അറ്റ്ലാന്റിക് സിറ്റിയിലുള്ള ക്ലാറിഡ്ജ് കണ്വൻഷൻ സെന്ററിൽ നടത്തുവാനിരുന്ന ചതുർദിന കോണ്‍ഫറൻസിനായുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക് നീങ്ങിയ സന്ദർഭത്തിലാണ് ഭദ്രാസന കൗണ്‍സിലിനോടും കോണ്‍ഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയോടും ചർച്ച ചെയ്തു വേണ്ടേന്നുവയ്ക്കുവാൻ തീരുമാനിച്ചതെന്ന് ഭദ്രാസന അധ്യക്ഷൻ സഖിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ഇടവകകൾക്കയച്ച കൽപനയിൽ സൂചിപ്പിച്ചു.
ഭദ്രാസന ജനങ്ങളുടെ അത്ഭുതപൂർവമായ സഹകരണത്താൽ രജിസ്ട്രേഷൻ നിർത്തലാക്കുവാൻ തീരുമാനിച്ച സമയത്ത് തന്നെയാണ് വേണ്ടെന്നുവയ്ക്കുവാനുള്ള തീരുമാനമെടുക്കേണ്ടി വന്നതെന്ന്# കോണ്‍ഫറൻസ് കോർഡിനേറ്റർ ഫാ.സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി ജോബി ജോണ്‍ എന്നിവർ അറിയിച്ചു. രജിസ്ട്രേഷനായും സുവനീറിനായും നൽകിയ തുകകൾ ഉടൻ തന്നെ എല്ലാവർക്കും മടക്കി നൽകുമെന്ന് ട്രഷറർ എബി കുര്യാക്കോസ് അറിയിച്ചു.
സ്തുർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കോണ്‍ഫറൻസ് നടത്തിപ്പിനായി അഹോരാത്രം പ്രവർത്തിച്ച വിവിധ കമ്മിറ്റിയിലുള്ള പ്രവർത്തകർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി വിനയപൂർവം നന്ദി രേഖപ്പെടുത്തി.
കോറോണ വൈറസിന്റെ വ്യാപനത്താൽ കഷ്ടത അനുഭവിക്കുന്നവരേയും ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുന്നവരെയും ആരാധനശുശ്രൂഷകൾ നിർത്തിവച്ചതുമൂലം മാനസിക ബുദ്ധിമുട്ട് അവുഭവിക്കുന്നഏവരെയും ഓർത്ത് പ്രാർഥിക്കുന്നതായും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
റിപ്പോർട്ട്: ജോർജ് തുന്പയിൽ