+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാൻഹൊസെയിൽ കോവിഡ് 19 നിർമാർജ്ജനത്തിനായി വിശുദ്ധ കുർബാന

സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ വികാരി ഫാ.സജി പിണര്‍ക്കയിലിന്‍റെ നേതൃത്വത്തില്‍ എല്ലാ ദിവസവും ലോകമെമ്പാടുമുള്ള കോവിഡ്എ ബാധിതകർക്കുവേണ്ടിയും അവരെ ശുശ്രൂഷിക്കുന്ന ആ
സാൻഹൊസെയിൽ കോവിഡ് 19 നിർമാർജ്ജനത്തിനായി വിശുദ്ധ കുർബാന
സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ വികാരി ഫാ.സജി പിണര്‍ക്കയിലിന്‍റെ നേതൃത്വത്തില്‍ എല്ലാ ദിവസവും ലോകമെമ്പാടുമുള്ള കോവിഡ്എ ബാധിതകർക്കുവേണ്ടിയും അവരെ ശുശ്രൂഷിക്കുന്ന ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നവർക്കുവേണ്ടിയും സന്നദ്ധ സംഘടനകള്‍ക്കും ഭരണാധികാരികള്‍ക്കും ഇടവക ജനങ്ങൾക്കുമായി ഓൺലൈനിൽ വിശുദ്ധ കുർബാനയും ആരാധനയും നടത്തുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയത്തില്‍ പോയി വിശുദ്ധ കുർബാന പങ്കെടുക്കുവാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ കുര്‍ബാന ഒരു ബദല്‍ സംവിധാനമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
www.sanjosekanayachurch.com എന്ന വെബ്‌സൈറ്റ് വഴിയും ഫേസ്ബുക്ക് വഴിയും എല്ലാ ദിവസത്തെയും വിശുദ്ധ കുർബാനയും ആരാധനയും ഓണ്‍ലൈന്‍ വഴി കാണാവുന്നതാണ്.

കോവിഡ് 19 നിര്‍മാർജനത്തിനായി ദിവ്യകാരുണ്യസന്നിധിയില്‍ 33 ദിവസം എന്ന യൂട്യൂബ് വീഡിയോയും സജി അച്ചന്‍ ഓണ്‍ലൈന്‍ ലൈവ് ബ്രോഡ് കാസ്റ്റിംഗിലൂടെ എല്ലാ ദിവസവും ചെയ്തു വരുന്നു.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിൽ രാത്രി 7.30 PM PST ഇന്ത്യന്‍ സമയം രാവിലെ 8നും ഞായർ രാവിലെ 11.00 PST നും ആണ് തത്സമയ സംപ്രേഷണം.

അബി പറത്തറ, കുഞ്ഞുമോന്‍ ചെമ്മരപ്പള്ളി എന്നിവര്‍ എല്ലാ ദിവസത്തെ വിശുദ്ധ കുർബാനയ്ക്കും സഹായങ്ങള്‍ ചെയ്തുവരുന്നു. കൈകാരന്‍മാരായ സിജോ പറപ്പള്ളി, ബേബി ഇടത്തില്‍, എബ്രഹാം രാമച്ചനാട്ട്, ആന്‍ട്രി വെള്ളിയന്‍ വീട്ടിയോ, ഫേസ്ബുക്ക്, വിവിന്‍ ഓണശേരില്‍ എന്നിവര്‍ സജി അച്ചനോപ്പം പ്രാര്‍ഥിച്ചു വരുന്നു.

www.sanjosekanayachurch.comwww.youtube.com/channd/ucasgvouzgpa-j5hfyzjyz6w