+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താമസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: റെസിഡന്‍സി നിയമലംഘകര്‍ക്ക് പിഴ അടക്കാതെ ഏപ്രില്‍ ഒന്നിനും മുപ്പതിനുമിടയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി രാജ്യം വിടാന്‍ സാധിക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സ
താമസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: റെസിഡന്‍സി നിയമലംഘകര്‍ക്ക് പിഴ അടക്കാതെ ഏപ്രില്‍ ഒന്നിനും മുപ്പതിനുമിടയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി രാജ്യം വിടാന്‍ സാധിക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സലേഹ് പ്രഖ്യാപിച്ചു. യാത്ര വിലക്കുള്ള വിദേശികള്‍ക്ക് പുതിയ തീരുമാനം ബാധകമല്ല. ഉത്തരവ് പ്രകാരം നിയമപരമായ തടസ്സമില്ലെങ്കില്‍ കുവൈത്തിലേക്ക് വീണ്ടും തൊഴില്‍ വിസയില്‍ മടങ്ങി വരാവുന്നതാണ്.

ജുഡീഷ്യല്‍ തടസ്സങ്ങളുള്ള വിദേശികളെ രാജ്യത്തെ വ്യവസ്ഥകള്‍ക്കും നിയമ നിയമങ്ങള്‍ക്കും അനുസൃതമായി റെസിഡന്‍സ് അഫയേഴ്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷനില്‍ കേസുകള്‍ അവലോകനം ചെയ്തതിന് ശേഷം തീരുമാനിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ നിന്ന് പുറത്തുപോകാത്ത നിയമലംഘകര്‍ക്കെതിരെ ശക്തമായ പിഴ ചുമത്തുമെന്നും മറ്റു നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍