ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ്

09:53 PM Mar 26, 2020 | Deepika.com
റോം: തുടർച്ചയായ നാലാം ദിവസവും ഇറ്റലിയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തി. ഈ നാലു ദിവസത്തില്‍ മൂന്നാം ദിവസം ഒഴികെ മരണസംഖ്യയും കുറയുന്ന പ്രവണതയാണ് ദൃശ്യമായത്.

ബുധനാഴ്ച മാത്രം രാജ്യത്ത് 683 രോഗബാധിതര്‍ മരിച്ചു. ആകെ മരണസംഖ്യ 7500 പിന്നിട്ടു. പുതിയതായി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 5210. ചൊവ്വാഴ്ച ഇത് 5249 ആയിരുന്നു. ആകെ രോഗബാധിതര്‍ ഇപ്പോള്‍ ഏകദേശം 74386 പേരാണ്.

യുഎസിലേതിനെക്കാളും (5797) സ്പെയ്നിലേതിനെക്കാളും (5552) കുറവ് കേസുകളാണ് ചൊവ്വാഴ്ച ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്താകെ 9000 ൽ കൂടുതൽ പേര്‍ രോഗത്തില്‍നിന്നു മുക്തരുമായി.

മരിച്ചവരില്‍ 33 പേര്‍ ഡോക്ടര്‍മാരാണ്. അയ്യായിരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ആകെ മരിച്ചവരില്‍ 4500 പേരും ലൊംബാര്‍ഡിയില്‍ മാത്രം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ