+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താമസ വീസ കാലാവധി അവസാനിച്ചവരും വിസ്റ്റിംഗ് വീസ കാലാവധി അവസാനിച്ചവരും പിഴ നൽകണം

കുവൈത്ത് സിറ്റി: റസിഡന്‍സ് നിയമം ലംഘിച്ചവരും താമസ വീസ കാലാവധി അവസാനിച്ചവരോ വിസ്റ്റിംഗ് വീസ കാലാവധി അവസാനിച്ചവരുമായ എല്ലാ വിദേശികളും പിഴ നല്‍കേണ്ടി വരുമെന്ന് റെസിഡൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസ
താമസ വീസ കാലാവധി അവസാനിച്ചവരും വിസ്റ്റിംഗ് വീസ കാലാവധി അവസാനിച്ചവരും പിഴ നൽകണം
കുവൈത്ത് സിറ്റി: റസിഡന്‍സ് നിയമം ലംഘിച്ചവരും താമസ വീസ കാലാവധി അവസാനിച്ചവരോ വിസ്റ്റിംഗ് വീസ കാലാവധി അവസാനിച്ചവരുമായ എല്ലാ വിദേശികളും പിഴ നല്‍കേണ്ടി വരുമെന്ന് റെസിഡൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ തലാൽ മറാഫിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ടു ചെയ്തു.

റസിഡൻസ് നിയമലംഘകർക്കോ വിസിറ്റ് വീസയിൽ താമസിക്കുന്നവർക്കോ മാപ്പ് നൽകാൻ സര്‍ക്കാര്‍ തലത്തില്‍ യാതൊരു തീരുമാനമൊന്നും ഉണ്ടായിട്ടില്ല. മാതൃ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശികളും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയോ വിമാനത്താവളത്തിലെ കൗണ്ടറിലോ മടങ്ങുന്നതിനുമുന്പ് പിഴ അടയ്ക്കണമെന്നും മറാഫി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ