+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികളുടെ ഇന്ത്യയിലെ ലോണുകൾക്ക് ആറു മാസത്തെ മൊററ്റോറിയം പ്രഖ്യാപിക്കണം: കുവൈത്ത് കെഎംസിസി

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായി കെഎംസിസി. പ്രവാസികളുടെ ഇന്ത്യയിലെ ലോണുകൾക്ക് ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കുവൈത്ത് കെഎംസി
പ്രവാസികളുടെ ഇന്ത്യയിലെ ലോണുകൾക്ക് ആറു മാസത്തെ മൊററ്റോറിയം പ്രഖ്യാപിക്കണം: കുവൈത്ത് കെഎംസിസി
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായി കെഎംസിസി. പ്രവാസികളുടെ ഇന്ത്യയിലെ ലോണുകൾക്ക് ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കുവൈത്ത് കെഎംസിസി സംസ്ഥാന-കേന്ദ്ര സർക്കാരുകളോടഭ്യർഥിച്ചു. കുവൈത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ഓൺലൈൻ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്.

കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി മുൻ പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹിമാന്‍റെ പ്രാർഥനയോടെ തുടങ്ങിയ യോഗം ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്ന് പോകുന്നതെന്നും കൊറോണ എന്ന മഹാമാരിയെ തടയാൻ അതീവ ജാഗ്രതപുലർത്താനും പ്രാർഥനയിൽ മുഴുകുവാനും സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ലക്ഷക്കണക്കിനു പ്രവാസികൾ വിവിധ ബാങ്കുകളിൽ നിന്നും വായ്പകളെടുത്താണ് മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹങ്ങൾക്കും മറ്റു കാര്യങ്ങൾക്കും അടിയന്തര ധനം കണ്ടെത്തിയിരുന്നത്. ഗൾഫിൽ ജോലിയില്ലാതെ വീട്ടിൽ അടച്ചിട്ടിരിക്കുന്ന അത്തരം ആളുക്കൾക്ക് ആശ്വാസമേകാൻ ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുന്നതിലൂടെ കഴിയുമെന്നും യോഗം വിലയിരുത്തി.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കുവൈത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് കുവൈത്തിന്‍റെ ഭരണാധികാരികളും കുവൈത്തിലെ സ്വദേശീ സമൂഹവും മെഡിക്കൽ പ്രവർത്തകരും നന്ദി അർഹിക്കുന്നുവെന്നും ഇത്തരം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ കുവൈത്തിന്‍റെ യശസ് ഉയർത്തിയെന്നും അധ്യക്ഷ പ്രസംഗത്തിൽ ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോകാരോഗ്യ സംഘടനയ്ക്കും പ്രയാസമനുഭവിക്കുന്ന മറ്റു രാജ്യങ്ങൾക്കും സഹായം നൽകുമെന്ന് കുവൈത്ത് അമീർ പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു. കൊറോണാ പ്രതിരോധാ നിയന്ത്രണങ്ങൾ തുടങ്ങിയ ഉടനെത്തന്നെ കുവൈത്തിലെ മലയാളീ സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങൾ നൽകുവാനും കൊറാണ വൈറസിനെതിരെ ബോധവത്കരിക്കാനും കെഎംസിസി സംസ്ഥാന കമ്മിറ്റിയും കെഎംസിസി മെഡിക്കൽ വിംഗ് പ്രവർത്തകരും മുൻപന്തിയിലുണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാതലത്തിൽ പ്രയാസമനുഭവിക്കുന്ന കെഎംസിസി അംഗങ്ങൾക്കും മറ്റും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും യോഗത്തിൽ ഏകകണ്ഠേന തീരുമാനിച്ചു. ഭരണകർത്താക്കളും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കുവൈത്ത് കെഎംസിസി സെക്രട്ടറിയേറ്റ് യോഗം കുവൈത്തിലെ പ്രവാസികളോട് ആഹ്വാനം ചെയ്തു.

മുഹമ്മദ് അസ് ലം കുറ്റികാട്ടൂർ,സുബൈർ പാറക്കടവ്, എൻ.കെ.ഖാലിദ് ഹാജി, ഷഹീദ് പാടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, എൻജിനിയർ മുഷ്താഖ്, ടി.ടി.ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രഥമ ഓൺലൈൻ യോഗത്തിൽ ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ