+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ ഇന്ത്യൻ അമേരിക്കൻ ഷെഫ് കൊറോണ ബാധിച്ചു മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലും ഇന്ത്യയിലും വിജയകരമായി റസ്റ്ററന്‍റ് ബിസിനസ് നടത്തിയിരുന്ന ഷെഫ് ഫ്ലോയ്‍ഡ് കോർഡോ (59) കൊറോണ വൈറസ് ബാധയെ തുടർന്ന് ന്യൂയോർക്കിൽ മരിച്ചു. മാർച്ച് 25 നായിരുന്നു അന്ത്യം. മാർച്ച്
ന്യൂയോർക്കിൽ ഇന്ത്യൻ അമേരിക്കൻ ഷെഫ് കൊറോണ ബാധിച്ചു മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലും ഇന്ത്യയിലും വിജയകരമായി റസ്റ്ററന്‍റ് ബിസിനസ് നടത്തിയിരുന്ന ഷെഫ് ഫ്ലോയ്‍ഡ് കോർഡോ (59) കൊറോണ വൈറസ് ബാധയെ തുടർന്ന് ന്യൂയോർക്കിൽ മരിച്ചു. മാർച്ച് 25 നായിരുന്നു അന്ത്യം. മാർച്ച് 8ന് ബോംബെയിൽ നിന്നും ജർമനി ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ലോയ്‍ഡ് ന്യൂയോർക്കിൽ എത്തിയത്. പനിയും ശരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നു ന്യൂജേഴ്സി മോണ്ട് ക്ലയറിലുള്ള മൗണ്ടൻ സൈഡ് മെഡിക്കൽ സെന്‍ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഫ്ലോയ്ഡിന്‍റെ മരണം കൊറോണ വൈറസ് ബാധിച്ചായിരുന്നുവെന്ന് കമ്പനി പുറത്തിറക്കിയ സ്റ്റേറ്റ്മെന്‍റിൽ പറയുന്നു.

ബോംബെയിലെ ഒ പെഡ്രോ (O PEDRO) സ്വീറ്റ് കമ്പനിയുടേയും ബോംബൈ കാന്‍റീനിന്‍റേയും പാർട്ണറായിരുന്നു ഫ്ലോയ്ഡ് 2011 ൽ ടോപ് ഷെഫ് മാസ്റ്ററായി വിജയിച്ച ഫ്ലോയ്ഡ് തനിക്കു സമ്മാനമായി ലഭിച്ച 1,10,000 ഡോളർ ന്യൂയോർക്ക് മൗണ്ട് സീനായ് സ്കൂൾ ഓഫ് മെഡിസിൻ യംഗ് സയന്‍റിസ്റ്റ് കാൻസർ റിസർച്ച് ഫണ്ടിനായി സംഭാവന ചെയ്തിരുന്നു. നാലു തവണ ജയിംസ് ബിയേഡ് നോമിനിയായിരുന്ന ഫ്ലോയ്ഡ് പാചക കലയെക്കുറിച്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫ്ലോയ്ഡിന്‍റെ മരണത്തിൽ അനുശോചിച്ച് നിരവധി സന്ദേശങ്ങൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നതായി കമ്പനി വക്താവ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ