+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലിഫോർണിയായിൽ ഹൗസ് ലോൺ അടയ്ക്കുന്നതിന് മൂന്നു മാസത്തേക്ക് ഇളവ് അനുവദിച്ചു

സാക്രമെന്‍റോ, കലിഫോർണിയ: കോവിഡ് 19 രൂക്ഷമായി ബാധിച്ച കാലിഫോർണിയ സംസ്ഥാനത്തെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസവുമായി സംസ്ഥാന സർക്കാർ രംഗത്തുവന്നു. അടുത്ത മൂന്നു മാസത്തെ ഹൗസ് ലോൺ അടയ്ക്കുന്നതിൽ നിന്നും ഒഴി
കലിഫോർണിയായിൽ  ഹൗസ് ലോൺ അടയ്ക്കുന്നതിന് മൂന്നു മാസത്തേക്ക് ഇളവ് അനുവദിച്ചു
സാക്രമെന്‍റോ, കലിഫോർണിയ: കോവിഡ് 19 രൂക്ഷമായി ബാധിച്ച കാലിഫോർണിയ സംസ്ഥാനത്തെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസവുമായി സംസ്ഥാന സർക്കാർ രംഗത്തുവന്നു. അടുത്ത മൂന്നു മാസത്തെ ഹൗസ് ലോൺ അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് ഗവർണർ ഗവിൻ ന്യൂസം ആണ് ബുധനാഴ്ച പ്രഖ്യാപിച്ചത്.

പ്രധാന ബാങ്കുകളായ ജെപി മോർഗൻ പെയ്സ്, വെൽസ്ഫർഗോ, സിറ്റി, യുഎസ് ബാങ്ക് കൂടാതെ സംസ്ഥാനത്തെ 200 സ്റ്റേറ്റ് ചാർട്ടർ ബാങ്ക്, ക്രെഡിറ്റ് യൂണിയൻ എന്നിവയിൽ നിന്നും ലോണെടുത്തവർക്കാണ് ഗവർണർ താൽക്കാലിക ആശ്വാസം പ്രഖ്യാപിച്ചത്. ബാങ്ക് ഓഫ് അമേരിക്ക 30 ദിവസത്തേക്ക് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. അതോടൊപ്പം എടിഎം ഫീസ്, ഓവർ ഡ്രാഫ്റ്റ് ചാർജ് എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

ബാങ്ക് ഓഫ് അമേരിക്കയുമായി വിഷം സംബന്ധിച്ചു ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്നും അവരും ഇതു അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു.

ഇതിനിടയിൽ കലിഫോർണിയായിൽ കോവിഡ് 19 മരണം 67 കടന്നു. 67,000 പേരിൽ പരിശോധന നടത്തിയതായി ഗവർണർ പറഞ്ഞു. 2,535 പേരുടെ ഫലം പോസിറ്റിവാണ്. ചൊവ്വാഴ്ചക്കു ശേഷം ഒറ്റ ദിവസത്തിനുള്ളിൽ 21 ശതമാനമാണ് പോസിറ്റീവ് കേസുകൾ ഉണ്ടായിരിക്കുന്നത്.

അതേസമയം കലിഫോർണിയായിൽ തൊഴിൽ രഹിത വേതനത്തിനു അപേക്ഷിച്ചവരുടെ എണ്ണം ഒരു മില്യൺ കഴിഞ്ഞതായും ഗവർണർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ